
ന്യൂഡല്‍ഹി: കഥയില്‍ ചോദ്യമില്ല എന്നത് പോലെയായി നോട്ട് പിന്‍വലിക്കലിനു
പി.ടി.ഐ യ്ക്ക് കിട്ടിയ വിവരാവകാശ ഉത്തരം. മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല.
പി.ടി.ഐ നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഉത്തരം നല്കാന് ധനമന്ത്രാലയം തയാറാകാതിരുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ചോദ്യമാണിതെന്നും അതിനാല്‍ മറുപടി നല്കാന് സാധിക്കില്ല എന്നുമാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.
ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നേരത്തെ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. നോട്ട് അസാധുവാക്കല്‍ നടപടി ധനമന്ത്രിയോടോ സാമ്പത്തിക ഉപദേഷ്ടാവിനോടോ മുന്‍കൂട്ടി ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവരാവകാശനിയമപ്രകാരം ഇക്കാര്യത്തില്‍ പി.ടി.ഐ അപേക്ഷ സമര്‍പ്പിച്ചത്.






