
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല് മീഡിയയില് വൈറലായിരുന്നു.
അഹാനയുടെ വിവാഹത്തിന് സഹോദരിമാരായ ദിയയും ഇഷാനിയും ഹന്സികയും അതീവസുന്ദരികളായിട്ടാണ് എത്തിയത്. എങ്കിലും കൂട്ടത്തില് ഏറ്റവും മനോഹരി ഹന്സിക ആയിരുന്നുവെന്നാണ് ആരാധര് അഭിപ്രായപ്പെടുന്നത്.
ഇപ്പോള് തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ ഹന്സിക പങ്കുവച്ച ചിത്രങ്ങളും വൈറലാവുകയാണ്. ' ഒരു സഹോദരിയെന്ന നിലയില് ഏറ്റവും മനോഹരമായ ദിവസം' എന്ന അടിക്കുറിപ്പോടെയാണ് ഹന്സിക ചിത്രങ്ങള് പങ്കുവെച്ചത്. മഞ്ഞ ദാവണിയില് അതിസുന്ദരിയായ ഹന്സികയെ ചിത്രങ്ങളില് കാണാം. നിരവധി ആരാധകര് ഹന്സികയുടെ ചിത്രങ്ങള്ക്ക് കമന്റും ലൈക്കുമായി എത്തി.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷും വിവാഹിതരാകുന്നത്. കോവളത്തെ താജ് റിസോര്ട്ടില് നടന്ന സ്വകാര്യ ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.







Comments