
തിരുവനന്തപുരം: മെസ്സിയുമായി ബന്ധപ്പെട്ട കേസില് മുന് കായിക മന്ത്രി അബ്ദുറഹ്മാനെയും ചോദ്യം ചെയ്തേക്കും. കഴിഞ്ഞദിവസം റിപ്പോര്ട്ടര്ടിവിയില് നടത്തിയ പരിശോധനകളില് നിന്നും കിട്ടിയ രേഖകള് പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്.
എസ്ഐടി കേസ് രജിസ്റ്റര് ചെയ്തതോടെ ഇ.ഡി.യും കരുതലോടെ നീങ്ങുകയാണ്. പി എം എല് എ വകുപ്പ് ചുമത്താന് ആണ് ഇടി നീക്കം. അനധികൃതമായ നേടിയ പണം തട്ടിപ്പിനായി ഉപയോഗിച്ച് അതുവഴി കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക. നിലവില് വിദേശത്തേക്ക് പണം അയച്ചതിലെ ബാങ്കിംഗ് നിയമലംഘനങ്ങളിലെ സംശയങ്ങളില് ഫെമ കേസാണ് ഇഡി നിലവില് രജിസ്റ്റര് ചെയ്തത്.
റിപ്പോര്ട്ടര് ടിവിയില് നടന്ന 20 മണിക്കൂര് നീണ്ട റെയ്ഡില് 6300 അമേരിക്കന് ഡോളറും കണ്ടെടുത്തിരുന്നു. മെമ്മറി കാര്ഡുകളും കലൂര് സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്ട്ടര് ടിവി ഓഫീസില് നിന്നും പിടിച്ചെടുത്തിരുന്നു. എസ്ഐടി പിടിച്ചെടുത്ത രേഖകള് ഇന്ന് കോടതിയില് ഹാജരാക്കും. മൊബൈല്ഫോണും ലാപ്ടോപ്പും ഫോറന്സിക് പരിശോധനക്കയക്കാന് ഇന്ന് കോടതിയില് അപേക്ഷ നല്കുകയും ചെയ്യും.







Comments