
1980 കളിലും 90 കളിലും തമിഴ് സിനിമയില് ശ്രദ്ധേയായ താരമാണ് ഡിസ്കോ ശാന്തി. ഇപ്പോഴിതാ ആശുപത്രിയില് നിന്നുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ബാക്ക് ടു ഹോം ’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ശാന്തി ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്. ചിത്രം പുറത്തുവന്നതോടെ എന്താണ് താരത്തിന് പറ്റിയതെന്ന ആശങ്കയിലാണ് ആരാധകര്.
ആശുപത്രിയില് പ്രവേശിപ്പിക്കാനുണ്ടായ കാരണമോ, നിലവിലെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വിശദാംശങ്ങള് താരം പോസ്റ്റില് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ശാന്തി വേഗത്തില് സുഖം പ്രാപിക്കട്ടെ എന്ന കമന്റുകളുമായെത്തുന്നത്.







Comments