
വീട്ടില് അനധികൃതമായി വന്തോതില് വിദേശമദ്യം സൂക്ഷിച്ച കേസില് റിപ്പോര്ട്ടര് ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തില് പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
'വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്... അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന് പാടുണ്ടോ? ' എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില് കുറിച്ചത്.
ലയണല് മെസ്സിയുടെ പേരില് നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴവറ്റയിലെ വീട്ടില് പ്രത്യേക അന്വേഷണ സംഘം ( എസ്.ഐ.ടി) മിന്നല് റെയ്ഡ് നടത്തുന്നതിനിടെയാണ് വന് മദ്യശേഖരം കണ്ടെത്തിയത്. ജാമ്യമില്ലാവകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരാള്ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില് കണ്ടെത്തിയത്.
43 ലിറ്റര് വിദേശമദ്യം, ഏഴ് ലിറ്റര് വിദേശ വൈന്, 13 ലിറ്റര് വീട്ടിലുണ്ടാക്കിയ വൈന്, കൂടാതെ മറ്റൊരു മുറിയില് നിന്ന് ഇന്ത്യയില് വില്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. 10 വര്ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്.







Comments