
തിരുവനന്തപുരം: എല് നിനോ പ്രതിഭാസത്തിന്റെ സാഹചര്യത്തില് സംസ്ഥാനത്ത് ചൂട് കൂടിയപ്പോള് മഴ കുറഞ്ഞു. കഠിനമായ ചൂടിന്റെ സാഹചര്യത്തില് കാലവര്ഷത്തില് ഗണ്യമായ കുറവ് വന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം 28 ശതമാനം മഴയുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് പുനലൂരിലാണ് ഏറ്റവും ഉയര്ന്ന താപനില. 37 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തി. 35.4 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തിയ തിരുവനന്തപുരം നഗരത്തിലും ചൂട് കൂടുതല് തന്നെയാണ്. വരും ദിവസങ്ങളില് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
എന്നിരുന്നാലും ഇത്തവണ വേണ്ടത്ര മഴ കിട്ടിയിട്ടില്ല. കാലവര്ഷത്തില് ഇത്തവണ 28 ശതമാനം കുറവാണ് വന്നത്. ജൂണ് ഒന്നു മുതല് സെപ്റ്റംബര് 17 വരെയാണ് മണ്സൂണ് കാലയളവില് മലയോരപ്രദേശങ്ങളായ വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. വയനാട്ടില് 54% മഴയുടെ കുറവുണ്ടായപ്പോള് ഇടുക്കിയില് 47 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുള്ള ജില്ലകളില് ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില് 40 - 50 കി.മീ വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ ഇടുക്കി ജില്ലയിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കന് അറബിക്കടലിനും മുകളിലും ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന് തായ്ലന്ഡിന് മുകളില് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം മുന്നിര്ത്തി കേരളത്തില് 2026 സെപ്റ്റംബര് 16 മുതല് 20 വരെയുള്ള ദിവസങ്ങളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു.







Comments