
കോട്ടയം: ഡിജിപി റാങ്കിൽ വിരമിച്ച ടോമിൻ ജെ തച്ചങ്കരി ഐപിഎസിന് നാല് വർഷം തടവ് ശിക്ഷ. തച്ചങ്കരി ശിക്ഷ ഇളവ് അർഹിക്കുന്നില്ല എന്ന് വിധി പറഞ്ഞ കോട്ടയം വിജിലൻസ് കോടതി പറഞ്ഞു. 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം. മൂന്ന് വർഷത്തിൽ കൂടുതലുള്ള ശിക്ഷയ്ക്ക് ഇതേ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ കഴിയില്ല. അതിനാൽ മേൽ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതുവരെ തച്ചങ്കരിക്ക് ജയിലിൽ കഴിയേണ്ടി വരും. ഐ ജി കെ ലക്ഷ്മണയ്ക്ക് ശേഷം വിജിലൻസ് കോടതി തടവ് ശിക്ഷ നൽകുന്ന ഐപിഎസ് ഓഫീസറാണ് തച്ചങ്കരി.
2013ൽ തൃശൂർ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. വരുമാനത്തേക്കാള് 135 ശതമാനം അധികം സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് കണ്ടെത്തല്. 2013 ല് കേസ് എടുക്കുമ്പോള് ടോമിന് ജെ തച്ചങ്കരി ഐജിയായിരുന്നു. 2017 ല് കുറ്റപത്രം സമര്പ്പിച്ചെങ്കിലും വിചാരണ പിന്നെയും നീളുകയായിരുന്നു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് പുനരന്വേഷണത്തന് ഉത്തരവിട്ടെങ്കിലും പരാതിക്കാരന്റെ ഹര്ജിയില് ഈ നീക്കം കോടതി തള്ളിയതോടെയാണ് വിചാരണയിലേക്ക് പോയത്.
സര്വീസില് ഇരുന്ന 2003 മുതല് 2007 വരെയുള്ള കാലയളവില് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ശരിവെച്ചത് കോട്ടയം വിജിലന്സ് കോടതിയായിരുന്നു. വര്ഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ആരോപണങ്ങള് കോടതി ശരി വെച്ചിരിക്കുന്നത്. സര്വീസ് കാലയളവില് 64.07 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയിലാണ് കോടതിവിധി .കേസില് 128 സാക്ഷികളെയാണ് വിസ്തരിച്ചത്.കഴിഞ്ഞ നവംബര് 1 മുതല് 28 ദിവസം തുടര്ച്ചായി ടോമിന് ജെ തച്ചങ്കരിക്ക് കോടതിയില് ഹാജരാകേണ്ടി വന്നിരുന്നു.







Comments