
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് അദ്ദേഹത്തിനൊപ്പമുളള ചിത്രവും കുറിപ്പും ഇന്സ്റ്റഗ്രാമില് പങ്കുവെച്ച് തെലുങ്ക് സൂപ്പര് താരം രാം ചരണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാ സങ്കല്പ് അഭിയാന് ദൗത്യത്തില് താനും പങ്കാളിയാകുന്നതായി താരം അറിയിച്ചു.
വികസിത ഭാരതമെന്ന കാഴ്ചപ്പാടും രാജ്യത്തിനായി പ്രധാനമന്ത്രി നടത്തുന്ന നിസ്വാര്ത്ഥ സേവനങ്ങളുമാണ് തന്നെ ഈ ദൗത്യത്തിലേക്ക് ആകൃഷ്ടനാക്കിയതെന്ന് രാം ചരണ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വരും മാസങ്ങളില് 1000 സ്ത്രീകള്ക്ക് നൈപുണ്യ വികസന പരിശീലനം നല്കുമെന്നും താരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് മികച്ച ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും താരം ആശംസിച്ചു.
''ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. സര്, അങ്ങേക്ക് എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും കരുത്തും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. വികസിത ഭാരതത്തിന് വേണ്ടിയുള്ള അങ്ങയുടെ നേതൃത്വവും കാഴ്ചപ്പാടും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്ക്ക് എന്നും പ്രചോദനമാണ്.
രാജ്യത്തിനായുള്ള അങ്ങയുടെ വിശ്രമമില്ലാത്ത അധ്വാനത്തിലും നിസ്വാര്ത്ഥ സേവനത്തിലും പ്രചോദിതനായി ഞാനും സേവാ സങ്കല്പ് അഭിയാന്റെ ഭാഗമാകുന്നു.ഈ ദൗത്യത്തിനായുള്ള എന്റെ സംഭാവനയായി, വരും മാസങ്ങളില് 1000 സ്ത്രീകള്ക്ക് നൈപുണ്യ വികസന പരിശീലനം നല്കുമെന്ന് ഞാന് പ്രഖ്യാപിക്കുന്നു'', എന്നാണ് രാം ചരണിന്റെ കുറിപ്പ്.







Comments