
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ എന് പ്രശാന്തിനും ബി അശോകിനും അജിത്ത് ഭഗവത് റാവുവിനും അധിക ചുമതല. ബി അശോകിന് പൊതുഭരണ വകുപ്പിന്റെയും എന് പ്രശാന്തിന് നികുതി വകുപ്പിന്റെയും അധിക ചുമതല. അജിത്ത് ഭഗവത് റാവുവിന് കിഫ്ബി സി ഇ ഒ ചുമതലയാണ് അധികമായി നല്കിയത്.
നിലവില് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയാണ് ബി അശോക്. കായിക വകുപ്പ് സെക്രട്ടറിയാണ് എന് പ്രശാന്ത്. ഫിനാന്സ് സെക്രട്ടറിയാണ് അജിത്ത് ഭഗവത് റാവു. ഡോ. വി.മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറാകും. നിലവില് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്ക്കാലിക ചുമതലയായിരുന്നു. സര്ക്കാര് ഉത്തരവ് ഇറക്കി.
അതേസമയം, യുഡിഎഫ് സര്ക്കാര് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ബി അശോകിന്റെയും എന് പ്രശാന്തിന്റെയും സസ്പെന്ഷന് പിന്വലിച്ച് സര്വീസിലേക്ക് തിരിച്ചെടുത്തത്. എന് പ്രശാന്ത് രണ്ട് വര്ഷത്തോളവും ബി അശോക് ഒന്നര മാസത്തോളവും സസ്പെന്ഷനിലായിരുന്നു. സര്ക്കാര് നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമര്ശിച്ചതിന്റെ പേരിലായിരുന്നു പ്രശാന്തിനെതിരായ അച്ചടക്ക നടപടി.







Comments