
ആദ്യത്തെ കണ്മണിക്കായുളള കാത്തിരിപ്പിലാണ് നടി സാമന്ത റൂത്ത് പ്രഭുവും ഭര്ത്താവും സംവിധായകനുമായ രാജ് നിഡിമോരുവും. ഇതിനിടയില് എയര്പോര്ട്ടില് സാമന്തയെ യാത്രയാക്കുന്ന രാജിന്റെ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധനേടുന്നത്.
യാത്ര തിരിക്കുന്നതിന് മുമ്പ് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.പിങ്ക് ഷർട്ടും വെള്ള ട്രൗസറുമായിരുന്നു സാമന്തയുടെ വേഷം. ഷാളും വലിയ ടോട്ട് ബാഗും കൈയിലുണ്ടായിരുന്നു. പാപ്പരാസികൾക്ക് മുന്നിൽ ഇരുവരും ചിത്രങ്ങൾക്കായി പോസ് ചെയ്തില്ല. എന്നാൽ യാത്രയ്ക്ക് മുമ്പുള്ള ഇരുവരുടെയും ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ശ്രദ്ധ നേടി.
‘തികച്ചും മാതൃകാപരമായ സ്നേഹം’, ‘സാമന്തയ്ക്ക് കരുതലുള്ള നല്ലൊരു ഭർത്താവിനെയാണ് ദൈവം നൽകിയിരിക്കുന്നത്’, ’ തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ എത്തിയത്.







Comments