
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്ട്രല് ജയിലിലെ നമ്പർ 475. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ഡോക്ടർ പരിശോധിച്ച ശേഷം ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും.
തച്ചങ്കരി 2003-2007 വരെയുള്ള ഔദ്യോഗിക കാലയളവിൽ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. പാരമ്പര്യസ്വത്ത് ആണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ വാദം നിലനിന്നില്ല. കോട്ടയം വിജിലൻസ് കോടതി തച്ചങ്കരി കുറ്റക്കാരനാണെന്ന് വിധിക്കുകയും പിന്നീട് നാല് വർഷം തടവ് ശിക്ഷയും 3084,000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴ ഒടുക്കിയില്ല എങ്കിൽ രണ്ട് മാസം കൂടി തടവിൽ കഴിയേണ്ടി വരും.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു വിഷയത്തിൽ ബോബി കുരുവിള നൽകിയ പരാതി. 2003 മുതല് 2007 ജൂലൈ വരെയുള്ള കാലയളവില് 64,70,891 രൂപ സമ്പാദിച്ചു എന്നായിരുന്നു കണ്ടെത്തല്. 2013ല് തൃശൂര് വിജിലന്സ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്സ് കോടതി വിധി പറഞ്ഞത്. അതേസമയം 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സംവാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.







Comments