
തിരുവനന്തപുരം: റിപ്പോര്ട്ടര് ടിവിയുടെ ഓഫീസില് നടന്ന റെയ്ഡ് വാര്ത്തയുടെ പേരിലല്ലെന്നും ഒരു മാധ്യമപ്രവര്ത്തകരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ നടപടിയാണ് നടന്നത് അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീമാണ് റെയ്ഡ് നടത്തിയതെന്നും സര്ക്കാരിന് അതില് പങ്കില്ലെന്നും വ്യക്തമാക്കി. ഈ സര്ക്കാര് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന് ബാദ്ധ്യസ്ഥരാണ്. മാധ്യമപ്രവര്ത്തകരോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കില് പരിശോധിക്കും. അങ്ങിനെ പോലീസ് ഒരിടത്തും കയറിയില്ല. ഈ കേസിലെ രണ്ടാമത്തെ പ്രതിയാണ് റിപ്പോര്ട്ടര് ബ്രോഡ് കാസ്റ്റര് കമ്പനി.
റിപ്പോര്ട്ടര്ടിവിയുടെ ഓഫീസും ന്യൂസ്റൂമും ഒരുമിച്ചാണ്. പോലീസിന് ഈ വിവരം അറിയില്ല. ഏതു സെര്ച്ച് നടത്തിയാലും ഫോണ് പിടിച്ചുവെക്കാറുണ്ട്. വാര്ത്താസംപ്രേഷണം തടഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മുന് സര്ക്കാരിന്റെ കാലത്ത് ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസിലും മറുനാടന് മലയാളിയുടെ ഓഫീസിലും പോലീസ് നടപടി ഉണ്ടായതാണെന്നും പറഞ്ഞു.







Comments