
ഭര്ത്താവ് നിക്ക് ജൊനാസിന് ജന്മദിനാശംസകള് നേര്ന്ന് സോഷ്യല് മീഡിയയില് കുറിപ്പ് പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. 'ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സത്യമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകള് '' എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പ്രിയങ്ക നിക്കിന്റെ കവിളില് ഉമ്മവെക്കുന്ന ചിത്രവും, നിക്കിന്റെ സോളോ ചിത്രങ്ങളും ആരാധകര്ക്കിടയില് തരംഗമായി മാറി. എന്നാല് പോസ്റ്റിലെ പ്രധാന ആകര്ഷണം മകള് മാള്ട്ടി മേരി അച്ഛനായി ഒരുക്കിയ ക്യൂട്ട് സര്പ്രൈസ് ആണ്. നിക്ക് പിയാനോ വായിക്കുമ്പോള് മാള്ട്ടി പോപ്പ് ഗായിക റിയാനയുടെ പ്രശസ്തമായ 'ഷൈന് ബ്രൈറ്റ് ലൈക്ക് എ ഡയമണ്ട്' എന്ന ഗാനം അച്ഛനായി പാടുന്നത് വീഡിയോയില് കാണാം. മകളുടെ ഈ മനോഹര നിമിഷം പ്രിയങ്ക ഫോണില് പകര്ത്തി പ്രേക്ഷകര്ക്കായി പങ്കുവെക്കുകയായിരുന്നു.
പിന്നാലെ നിരവധി പേര് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തി. പോസ്റ്റിന് താഴെ നിരവധി ആരാധകര് നിക്ക് ജൊനാസിന് പിറന്നാള് ആശംസള് അറിയിച്ച് എത്തുന്നുണ്ട്.
ഹോളിവുഡ് ഗായകനും നടനുമായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും 2018ല് ആണ് വിവാഹിതരാകുന്നത്. 2022ല് ആയിരുന്നു മകളുടെ ജനനം.







Comments