
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയനും മുന് മന്ത്രി മുഹമ്മദ് റിയാസിനും എതിരേയുള്ള അന്വേഷണത്തില് തീരുമാനം വൈകും. ഇക്കാര്യത്തില് നിയമോപദേശം കാത്തിരിക്കുകയാണ് സര്ക്കാര്. ഇന്ന് നിയമോപദേശം കിട്ടുമെന്നായിരുന്നു റിപ്പോര്ട്ടെങ്കിലും കിട്ടിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വാര്ത്താസമ്മേളനത്തില് പറഞ്ഞു.
മൂന് മുഖ്യമന്ത്രിയു അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമന്ന് ആവശ്യപ്പെട്ട്് ഡിജിപിയ്ക്ക് ഇ.ഡി. കത്ത് നല്കുകയായിരുന്നു. കത്ത് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രാലയത്തിന് നല്കുകയുമായിരുന്നു. എന്നാല് ഇക്കാര്യത്തില് ദ്രുതഗതിയില് തീരുമാനം എടുക്കാതെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് മുമ്പോട്ട് പോകാനാണ് സര്ക്കാര് എടുത്ത തീരുമാനം. ഗുരുതരമായ രാഷ്ട്രീയ വിമര്ശനം അടക്കമുള്ള കാര്യങ്ങള് ഉയരുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് നിയമോപദേശം കിട്ടിയ ശേഷം മുമ്പോട്ട് പോയാല് മതിയെന്ന് തീരുമാനിച്ചിരുന്നത്.
വിദേശത്ത് പോയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാട്ടിലെത്തിയ ശേഷം തീരുമാനം ഉണ്ടാകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല് രമേശ് ചെന്നിത്തല നാട്ടിലെത്തിയിട്ടും നിയമോപദേശം നീളുകയാണ്. ഇ.ഡി.യുടെ കത്തില് ഇതുവരെ നിയമോപദേശം കിട്ടിയിട്ടില്ലെന്നും ഇന്നോ നാളെയോ കിട്ടുമെന്നുമാണ് വാര്ത്താസമ്മേളനത്തില് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കെതിരേ വിജിലന്സ് പ്രാഥമിക അന്വേഷണം ഉണ്ടായേക്കും. കര്ത്തയുടെ ഡയറിയില് പേരുണ്ടല്ലോ എന്ന ചോദ്യത്തിന് അതില് തനിക്ക് ആശങ്കയില്ലെന്നും ഡയറിയില് തന്റെ പേര് മാത്രമല്ല ധാരാളം പേരുടെ പേരുകളുമുണ്ട്. ആരും ആശ്വസിക്കേണ്ടതെന്നും പറഞ്ഞു. അതേസമയം പിണറായിക്കെതിരേയുള്ള കടന്നാക്രമണത്തില് ജനകീയ പ്രതിരോധം തീര്ക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. കള്ളക്കേസുകളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് സിപിഐഎം നിലപാട്.







Comments