
അഭിനേതാക്കളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് ജനിച്ച നാള് മുതല് സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ്. താരദമ്പതിമാരുടെ വ്യക്തിജീവിതത്തില് പ്രശ്നങ്ങളുണ്ടായപ്പോഴും ഇവര് രണ്ടാളും വിവാഹബന്ധം വേര്പെടുത്തിയപ്പോഴും മീനാക്ഷിയുടെ ചില നിലപാടുകള് എന്നും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നും അച്ഛനൊപ്പം നില്ക്കുന്ന, അച്ഛന്റെ കരുത്തും പിന്തുണയുമാണ് മീനാക്ഷി. മഞ്ജു-ദിലീപ് വിവാഹമോചനത്തിനു ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ്.
അച്ഛനെയും അമ്മയെയും പോലെ സിനിമയില് തിളങ്ങുന്നതിന് പകരം എംബിബിഎസ് നേടി ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് താരപുത്രി. സോഷ്യല് മീഡിയയില് അത്ര ആക്ടീവല്ലാത്ത മീനാക്ഷി ഇടയ്ക്കിടെ അതിലേക്കെത്തി ഒരുപാട് ചിത്രങ്ങള് പങ്കിടാറുണ്ട്. കാവ്യമാധവന്റെ ലക്ഷ്യ ബ്രാന്ഡിന്റെ ഔട്ട്ഫിറ്റുകളിലാണ് താരം കൂടുതല് തിളങ്ങാറുള്ളത്. ഈയടുത്ത് തന്റെ ഉറ്റസുഹൃത്തായ നമിത പ്രമോദിന്റെ ‘നമ്മ ദേശി’ ബ്രാന്ഡിന്റെ മോഡലായും മീനാക്ഷി തിളങ്ങി.
ഇപ്പോഴിതാ കറുത്ത സല്വാറില് അതീവ സുന്ദരിയായ ചിത്രങ്ങളാണ് മീനാക്ഷി ദിലീപ് പങ്കുവച്ചത്. ബ്ലാക്ക് അനാര്ക്കലി സല്വാറില് കാഷ്വല് ലുക്കിലുള്ള മീനാക്ഷിയുടെ ചിത്രങ്ങള് അതിവേഗം ആരാധകര് ഏറ്റെടുത്തു. പതിവു പോലെ മീനാക്ഷിയുടെ ചിത്രങ്ങള് തരംഗമായെങ്കിലും അതിനു താഴെ കമന്റുകളുടെ പെരുമഴയാണ്. മീനാക്ഷി എപ്പോള് ചിത്രങ്ങള് പങ്കിട്ടാലും അതില് മഞ്ജുവാര്യരുടെ ഛായ ഉണ്ടോയെന്നാണ് പലരും കുറിക്കാറുള്ളത്. ഈ ചിത്രങ്ങള്ക്കു താഴെയും കമന്റുകള് നിറയുകയാണ്.
ഒരു സൈഡില് നിന്നും നോക്കുമ്പോള് മീനാക്ഷിയെ കാണാന് മഞ്ജു വാര്യരെ പോലെ തന്നെയുണ്ട് എന്നാണ് ചിലര് കുറിച്ചത്.
അതിനു താഴെ ‘കുട്ടിക്ക് പിന്നെ അമ്മയുടെ ഛായയില്ലാതിരിക്കുമോ, ഒരുമിച്ചല്ല ഇരുവരും എന്നതുകൊണ്ട് ബയോളജിക്കല് ബന്ധം ഇല്ലാതാവുമോ, മഞ്ജുവിന്റെ ഛായ മീനാക്ഷിക്ക് വന്നാല് എന്താണ് കുഴപ്പം...’ എന്നതടക്കമായി മറുപടി കമന്റുകള്.







Comments