
നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെയും വിവാഹവിശേഷങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. എന്നാല് സ്വന്തം വിവാഹത്തിന് അഹാന അമ്മൂമ്മ വസന്തയെ ക്ഷണിച്ചില്ലെന്ന വിമര്ശനങ്ങളും സമൂഹമാധ്യമങ്ങളില് ഉയരുന്നുണ്ട്. ഇത്തരം വിമര്ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ.
' അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണമുണ്ടാകട്ടെ എന്നായിരുന്നു ഒരു വിമര്ശകന്റെ കമന്റ്. ' ആ വലിയ മനസ്സിനു നന്ദിയുണ്ട് കേട്ടോ' എന്നായിരുന്നു സിന്ധു കൃഷ്ണ ഇതിന് മറുപടി നല്കിയത്.
അഹാന എന്താ ക്ലാസിക്കല് ഡാന്സ് അരങ്ങേറ്റത്തിന് പോവുകയാണോ? എന്നാണ് നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ഒരാള് ചോദിച്ചത്. ' ഞാനും പോകുന്നുണ്ട്.. നിങ്ങള് വരുന്നുണ്ടോ? ' എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
സെപ്റ്റംബര് 13നായിരുന്നു അഹാനയുടെയും നിമിഷിനെറയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. കോവളത്തെ താജ് റിസോര്ട്ടില് നടന്ന സ്വകാര്യ ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.







Comments