
മോഡലിംഗിലൂടെ മലയാള സിനിമയില് അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമടക്കം കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള് ചെയ്ത് തെന്നിന്ത്യയുടെ ലേഡി സൂപ്പര്സ്റ്റാറായി മാറിയ അഭിനേത്രിയാണ് നയന്താര. ഇന്നിപ്പോള് സൗത്ത് ഇന്ത്യയിൽ ഒതുങ്ങി നിൽക്കുന്ന പേരല്ല നയന്താരയുടേത്, ഷാരൂഖിന്റെ നായികയായി ബോളിവുഡിലടക്കം താരം തിളങ്ങി.
തമിഴ് സംവിധായകനായ വിഘ്നേഷ് ശിവനെ വിവാഹം ചെയ്ത നയന്താര തന്റെ അഭിനയജീവിതത്തില് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്ക്കുകയാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിഘ്നേഷും നയന്താരയും പ്രൊഫഷനിലും വ്യക്തിജീവിതത്തിലും പരസ്പരം കരുത്തും പിന്തുണയും നല്കാറുണ്ട്. നയന്താരയുടെ വിജയങ്ങളില് കൂടുതല് സന്തോഷിക്കുന്നത് വിഘ്നേഷാണ്. താരം തന്നെയത് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ വിഘ്നേഷിന് ഹൃദയത്തില് ചാലിച്ച സ്പെഷ്യല് ജന്മദിനാശംസകള് പങ്കിടുകയാണ് നയന്താര. വിഘ്നേഷിനൊപ്പം ഗോൾഡൻ ഹവര് സമയത്തെ റൊമാന്റിക് ആയ സണ് കിസ്ഡ് ചിത്രങ്ങള്ക്കൊപ്പം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് നയൻതാര പങ്കുവെച്ചത്. ‘‘ഹാപ്പി ബർത്ത്ഡേ...’’ എന്ന ക്യാപ്ഷനൊപ്പം ഹാര്ട്ട് ഇമോജിയും പങ്കിട്ടാണ് നയന്താരയുടെ പോസ്റ്റ്. നിരവധി ആരാധകരാണ് വിഘ്നേഷിന് ആശംസകളും സ്നേഹവും കമന്റുകളിലൂടെ പങ്കിട്ടിരിക്കുന്നത്.







Comments