
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരേ ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തില് ശുപാര്ശ ചെയ്യപ്പെട്ടിരിക്കുന്ന അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന് ഇടതുപക്ഷം. അന്വേഷണമോ കേസെടുക്കുന്നതോ ആയ സാഹചര്യത്തെ ജനകീയമായി നേരിടാനാണ് ആലോചനകള്. ഇടതുനേതാക്കള്ക്കെതിരേ എടുക്കുന്ന കേസില് അതേ ആരോപണം നേരിടുന്ന കോണ്ഗ്രസിന്റെ നേതാക്കള്ക്കെതിരേയും കേസെടുക്കണമെന്ന ഇടതുപക്ഷം പറയുന്നത്.
ഇ.ഡി. കത്തില് നടപടിയെടുക്കാന് സര്ക്കാരിന് നിയമോപദേശം കിട്ടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇക്കാര്യത്തില് മുഖ്യമന്ത്രിയുടേതായിരിക്കും അന്തിമ തീരുമാനം. എന്നാല് അഡ്വക്കേറ്റ് ജനറലില് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്ന നിയമോപദേശം രാഷ്്ട്രീയ സ്വാധീനമുള്ളതാണെന്ന വിമര്ശനമാണ് ഇടതുപക്ഷം നടത്തുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരേ കേസെടുക്കാനുള്ള നിയമോപദേശത്തില് സിഎംആര്എല് - എക്സാലോജിക് കമ്പനിയില് നിന്നും പണം വാങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എതിരേ കേസെടുക്കാന് നിര്ദേശമുണ്ടോ എന്നാണ് ഇടതുനേതാക്കള് ചോദിക്കുന്നത്.
പിണറായി വിജയന് പണം വാങ്ങിയതായി ആക്ഷേപമില്ല. മകള് വാങ്ങിയ സര്വീസ് ഫീസിന്റെ പേരിലാണ് വിവാദം. അതില് പിണറായിക്കെതിരേ കേസെടുക്കുമ്പോള് പണം വാങ്ങിയിട്ടുണ്ടെന്ന് ഇതിനകം സമ്മതിച്ചിരിക്കുന്ന നിലവിലെ രണ്ടു മന്ത്രിമാര്ക്കെതിരേയും കേസ് വേണ്ടെ എന്നാണ് മുന് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള ഇടതുനേതാക്കളുടെ ചോദ്യം. ആര്എസ്എസിനെയും ബിജെപിയെയും തൃപ്തിപ്പെടുത്താനും സംഘപരിവാറിന് കേരളത്തില് പിടിമുറുക്കാനുള്ള അവസരം നല്കാനുമുള്ള നീക്കമെന്നാണ് പി. ജയരാജന് ആരോപിച്ചത്. സിഎംആര്എല്ലില് നിന്നും പണം വാങ്ങിയത്് പാര്ട്ടിക്ക് വേണ്ടിയാണെന്നാണ് യുഡിഎഫിന്റെ വിശദീകരണം.
എന്നാല് ഇക്കാര്യത്തില് അന്വേഷണം നടന്നാല് അതിന്റെയെല്ലാം രേഖകള് കാണിക്കേണ്ടി വരും. യുഡിഎഫ് രാഷ്ട്രീയ വിശദീകരണം പാര്ട്ടിക്ക് വേണ്ടി വാങ്ങി എന്നാണ്. എന്നാല് ഈ പണം് എവിടെയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കേണ്ടി വരും. പണം പിരിച്ചതിന്റെയും പാര്ട്ടിയുടെ അക്കൗണ്ടില് ഈ പണം എത്തിയോ വാങ്ങിയ പണത്തിന് രസീത് നല്കിയോ എന്നും മറുപടി പറയേണ്ടി വരും. അതിന്റെ രേഖകള് പുറത്തുവിടേണ്ടി വരും. ഈ സാഹചര്യത്തില് കേസെടുക്കേണ്ട അന്വേഷണം മതിയെന്ന നിലപാടിലാണ് കോണ്ഗ്രസിലെ ഒരു വിഭാഗം നില്ക്കുന്നത്. കേന്ദ്രത്തില് എതിര്ക്കുന്ന സാഹചര്യത്തില് ഇ.ഡി. ഇടപെടലും വെട്ടിലാക്കിയിട്ടുണ്ട്.
പിണറായി വിജയന്, വീണ ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ കേസെടുക്കണമെന്നാണ് ഇ.ഡി. പറയുന്നത്. വീണ വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്എല്ലില് നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തില് ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള് വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില് പറയുന്നുണ്ട്.
ഇടപാടുകള്ക്കായി എക്സാലോജിക് സൊല്യൂഷന്സ് വാഹനം ഉപയോഗിച്ചു, സിഎംആര്എല് എം ഡി കൈക്കൂലി പണം നല്കി, സിഎംആര്എല് മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസര് പി സുരേഷ് കുമാര് കൈക്കൂലി ഇടപാടുകള് നടത്തുന്നതിന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്, പി നിഖില്, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല് എം എന്നിവര് സഹായിച്ചു. എന്നിങ്ങനെയാണ് ഇ.ഡി. കത്തിലെ ആരോപണങ്ങള്.







Comments