
പത്തനംതിട്ട: സിഎംആര്എല്-എക്സാലോജിക് ഇടപാടില് നിയമോപദേശം പരിശോധിച്ച ശേഷം കേസെടുക്കുന്നതില് നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ വൈകിട്ടാണ് എ.ജി.യുടെ നിയമോപദേശം സംസ്ഥാനത്തിന് കിട്ടിയത്. ആഭ്യന്തര സെക്രട്ടറി ഇത് ഇന്ന് ആഭ്യന്തരമന്ത്രിക്ക് കൈമാറും. പന്ത് ആഭ്യന്തര വകുപ്പിന്റെ കോര്ട്ടിലായ സാഹചര്യത്തിലാണ് പ്രതികരണം.
കേസെടുക്കുന്നതില് തീരുമാനം വൈകുന്നതില് വിമര്ശനങ്ങള് ഉയരുന്നതിനിടെയാണ് നിര്ണായക നിയമോപദേശം ലഭിച്ചിരിക്കുന്നത്.
മേല് നടപടികള് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഹുല്ഗാന്ധിയുമായി ഇക്കാര്യം സംസാരിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
നിയമപരമായി എന്തെല്ലാം ചെയ്യാന് കഴിയുമെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇ ഡി റിപ്പോര്ട്ട് നല്കി ദിവസങ്ങള് കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സര്ക്കാര് കടന്നിരുന്നില്ല. പിണറായിയ്ക്കെതിരെ കേസെടുത്താല് ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്, രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ചി്ന്തിച്ചായിരിക്കും നടപടി.
അതേസമയം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകള് ഇഡി റിപ്പോര്ട്ടിലുണ്ടെന്നും ഏത് രീതിയിലാണ് അന്വേഷണം എന്നത് സര്ക്കാരിന് തീരുമാനിക്കാമെന്നുമാണ് നിയമോപദേശം. വിജിലന്സിന്റെ നേതൃത്വത്തില് പ്രാഥമിക അന്വേഷണം നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താമെന്ന് എ.ജി.യുടെ നിയമോപദേശം.







Comments