
വയനാട്: വീട്ടില് നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില് റിപ്പോര്ട്ടര് ടിവി മാനേജിങ്ങ് എഡിറ്റര് ആന്റോ അഗസ്റ്റിനെ 24 മണിക്കൂര് എക്സൈസ് കസ്റ്റഡിയില് വിട്ടു. പ്രോസിക്യൂഷന് വാദം അംഗീകരിച്ച് സുല്ത്താന് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആന്റോ അഗസ്റ്റിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എക്സൈസ് നടത്തിയ റെയ്ഡില്, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര് മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില് 12.75 ലിറ്റര് വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.
മദ്യം എവിടെ നിര്മിച്ചു. എവിടെനിന്ന് എങ്ങിനെ കൊണ്ടുവന്നു എന്നെല്ലാം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷന് വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയില് വിടുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന് ജാമ്യാപേക്ഷയില് ഉന്നയിച്ചിരുന്നു.
43.85 ലിറ്റര് മദ്യം കൊണ്ടുവന്നാല് 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളില് മുന്നില് വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല് ഇതൊന്നും കോടതി പരിഗണിച്ചില്ല.







Comments