
കോഴിക്കോട്: സിപിഐഎമ്മിനെ ലക്ഷ്യമിട്ടല്ല, കേരളം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തുന്നതെന്ന് എം ബി രാജേഷ്. കേരളത്തിൽ ഇഡി എത്തുമ്പോൾ സന്തോഷിക്കുന്നവർ ഇക്കാര്യം സൂക്ഷിക്കണമെന്നും ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന സാധാരണ മനുഷ്യർ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അസാമും ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിജെപി പിടിച്ചെടുത്തത് എങ്ങനെയാണെന്ന് ചിന്തിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിൽ ഇഡിക്ക് ജയ് വിളിക്കുന്നവർ ഓർക്കണം, ആർഎസ്എസിനുവേണ്ടി കേരളം പിടിക്കാനാണ് ഇഡി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിലെ കേജ്രിവാൾ കേസ് പഠിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.







Comments