Authored by Web Desk | Last updated: 06 Mar 2017, 3:17 PM | 1 min read
ബര്‍മ, ജാക്സണ് ദുരൈ എന്നീ ചിത്രങ്ങളെ തുടര്‍ന്ന് ധരണീധരന്‍ സംവിധാനം ചെയ്യുന്ന പടമാണ് 'രാജാ രങ്കുസ്കി.' ഇതില്‍ 'മെട്രോ' ഫെയിം സിരിഷ്, ചാന്ദ്നിയുടെ ജോഡിയായി അഭിനയിക്കുന്നു.
ഇത് ഒരു ക്രൈം കഥയാണ്. ഈ പടത്തില്‍ ഒരു ലിപ്ലോക് ചുംബനരംഗം ചിത്രീകരിക്കാന്‍ സംവിധായകന് തീരുമാനിച്ചു. ആദ്യമേതന്നെ ഇക്കാര്യം നായികനടി ചാന്ദ്നിയോട് സംസാരിച്ചു.
ചാന്ദ്നിയുടെ മൗനം കണ്ടപ്പോള്‍ ഒരുതവണ പതുക്കെ നായകന് സിരീഷ് ചുംബിക്കുമെന്ന് പറഞ്ഞിരുന്നു. സമ്മതവും ആരാഞ്ഞു. ചോദിക്കാതെ കേറി ചുംബിക്കാന്‍ പറഞ്ഞാല്‍ നടി സിനിമ വേണ്ടെന്നു പറഞ്ഞ് പോയാലോ? പോലീസില്‍ പരാതി കൊടുത്തെങ്കിലോ? ''സാറ് വിഷമിക്കേണ്ട ഒന്നോ, രണ്ടോ തവണ ചുംബിച്ചെന്നു വിചാരിച്ച് ആകാശം ഇടിഞ്ഞൊന്നും വീഴില്ലല്ലോ!'' ചാന്ദ്നി പറഞ്ഞു. സംവിധായകന് സമാധാനമായി.
ഷൂട്ടിംഗ് സ്പോട്ടില്‍ നായകനായ സിരീഷിനോട് സംവിധായകന് കാര്യങ്ങള്‍ വിശദീകരിച്ചു. ചുംബിക്കുമ്പോള്‍ മുഖത്ത് യാതൊരുവിധ ടെന്‍ഷനും പാടില്ല. സംഗതി ഒറ്റ ടേക്കില്‍ എടുക്കുകയും വേണം. സംവിധായകന് പറഞ്ഞു.
ക്യാമറ ചലിച്ചു തുടങ്ങി. നായകന് ചാന്ദ്നിക്ക് ചുംബനവുംകൊടുത്തു. പക്ഷേ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെയായിരുന്നു നായകന്റെ അഭിനയം. ചുംബനം എന്താണെന്ന് അറിയാത്തപോലെ. കഷ്ടം! അത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. വീണ്ടും ആ രംഗം എടുപ്പിച്ചു.
ഇങ്ങനെ പത്തെണ്ണം കഴിഞ്ഞു. 19-ാമത്തെ തവണ ചുംബിച്ചപ്പോള്‍ സംവിധായകന് ഓക്കെ പറഞ്ഞു. ചാന്ദ്നിയുടെ ചുണ്ടുകള്‍ വല്ലാതെ ചുവന്നുതുടുത്തിരുന്നു. അവര്‍ വല്ലാതെ വികാരവിവശയായി. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
ഇതേക്കുറിച്ച് സംവിധായകന് പറയുന്നത്: 'ഈ പടം 50 ശതമാനം പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിരീഷ് ടെന്ഷനായിപ്പോകുന്നു. പതിനെട്ടു തവണയായിട്ടും ഞാന്‍ ഉദ്ദേശിച്ച ഫലം കണ്ടെത്താന്‍ കഴിഞ്ഞില്ല.
എങ്ങനെയെങ്കിലും കാട്ടിക്കൂട്ടാന്‍ ഞാന്‍ തയാറല്ലായിരുന്നു. 19-ാംതവണ കാര്യങ്ങള്‍ നടന്നുകിട്ടി. ചാന്ദ്നി വല്ലാതെ അപ്സെറ്റായിപ്പോയിരുന്നു. പക്ഷേ ആ രംഗത്തിന്റെ അനിവാര്യതയെക്കുറിച്ച് സ്വയം മനസ്സിലാക്കിയ ചാന്ദ്നിയെ സംവിധായകന് അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.