
അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും ശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ' കുട്ടന്പിളളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെയാണ് രമ്യ സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ' ഞാന് പ്രകാശന്' , ' യുവം' , ' നിഴല്' ' പടവെട്ട്' തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി രമ്യ.
മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോഴിതാ രമ്യയുടെ മോഡേണ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വെളള ഗൗണില് സ്റ്റൈലിഷ് ലുക്കിലാണ് രമ്യ ചിത്രങ്ങളില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്ക്കുളളില് ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്.







Comments