
സലൂണിൽ പതിവായി എത്തുന്ന ഉപഭോക്താക്കളെ പോലെ കയറിവന്ന് കസേരയിൽ ഇരുന്ന കുരങ്ങനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സലൂണിലെത്തിയ കുരങ്ങൻ യാതൊരു പരിഭ്രമവുമില്ലാതെ കസേരയിൽ ഇരിക്കുകയും ജീവനക്കാരൻ തലയിൽ മസാജ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായത്. അപ്രതീക്ഷിതമായി എത്തിയ അതിഥി ഒടുവിൽ സലൂണിലെ സ്ഥിരം കസ്റ്റമറെപ്പോലെ പെരുമാറുകയായിരുന്നു.
വീഡിയോയിൽ സലൂൺ കസേരയിൽ ശാന്തമായി ഇരിക്കുന്ന കുരങ്ങനെയാണ് കാണുന്നത്. ബാർബർ സാവധാനം കുരങ്ങന്റെ തലയിൽ മസാജ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെടാനോ എതിർക്കാനോ ശ്രമിക്കാതെ കുരങ്ങൻ മസാജ് ആസ്വദിക്കുന്നതുപോലെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ കണ്ണുകൾ അടച്ച് പൂർണമായും റിലാക്സ് ചെയ്യുന്ന കുരങ്ങന്റെ ഭാവമാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാഴ്ച.
കുരങ്ങന്റെ ഈ ശാന്തമായ പെരുമാറ്റം കണ്ടതോടെ സോഷ്യൽ മീഡിയയിലും രസകരമായ കമന്റുകളാണ് നിറയുന്നത്. ‘വിഐപി കസ്റ്റമർ’ എന്നാണ് ചിലർ കുരങ്ങനെ വിശേഷിപ്പിച്ചത്. സലൂണിലെത്തി മസാജ് ആസ്വദിക്കാൻ തന്നെയാണ് കുരങ്ങൻ തീരുമാനിച്ചിരുന്നതെന്നും ഇനി എഴുന്നേറ്റ് പോകാൻ ഉദ്ദേശമില്ലെന്നുമൊക്കെയാണ് മറ്റുചിലരുടെ തമാശകൾ.
അപ്രതീക്ഷിതമായ ഈ സലൂൺ സന്ദർശനം സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചിരിക്കുകയാണ്. സലൂൺ കസേരയിൽ സുഖമായി ഇരുന്ന് മസാജ് ആസ്വദിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ സംഭവം നടന്ന കൃത്യമായ സ്ഥലം വ്യക്തമല്ലെന്നും ഉപയോക്താവ് പങ്കുവച്ച വീഡിയോയുടെ ആധികാരികത ഫ്രീ പ്രസ് ജേണലിന് സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.







Comments