
തിരുവനന്തപുരം: ഇടതുപക്ഷ സര്ക്കാരിന്റെ കാലത്ത് രൂക്ഷമായി വിമര്ശനത്തിന് വിധേയമാക്കിയ ലോക കേരളസഭ തുടരാന് യുഡിഎഫ് സര്ക്കാരും. കോണ്ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്ദത്തെ തുടര്ന്നാണ് സംസ്ഥാന സര്ക്കാര് ലോക കേരള സഭ തുടരാന് തീരുമാനിച്ചിരിക്കുന്നത്.
ഭരണപരമായ ചെലവുകള്ക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള് എതിര്ക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത പരിപാടിക്ക് അനുകൂല സമീപനം സ്വീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. അതേസമയം പരിപാടിക്ക് ഘടനാപരമായ മാറ്റം അദേഹം നിര്ദേശിച്ചിട്ടുണ്ട്. നേരത്തേ പ്രതിപക്ഷത്ത് ആയിരിക്കുമ്പോള് യുഡിഎഫ് ലോക കേരള സഭയെ എതിര്ത്തിരുന്നു.
ധൂര്ത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാല് പ്രവാസികളെ അംഗീകരിക്കുന്ന പരിപാടിയില് നിന്ന് സര്ക്കാര് പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടി മുസ്ളീംലീഗിന്റെ സമ്മര്ദ്ദത്തെ മറികടക്കാന് കഴിയാതെ വരികയായരിുന്നു. പുതിയ സാമ്പത്തിക വര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് ഭരണാനുമതി നല്കി.







Comments