
ചെന്നൈ: ' നടികര് തിലകം' ശിവാജി ഗണേശന്റെ മകളും നടന് പ്രഭുവിന്റെ സേഹാദരിയുമായ ശാന്തി നാരായണസാമി ( 71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ഞായറാഴ്ച പുലര്ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ശിവാജി ഗണേശന്- കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി.
ശിവാജി ഗണേശന് നായകനായ സൂപ്പര്ഹിറ്റ് ചിത്രം ' തങ്കപതക്കം' നിര്മിച്ചത് ശാന്തിയായിരുന്നു. തേന്മൊഴി, വെട്രിവിഴ, നീതിയിന് നിഴല് എന്നീ ചിത്രങ്ങളും അവര് നിര്മിച്ചു.
ചെന്നൈ അണ്ണാശാലയിലെ വിഖ്യാതമായ സാന്ത്വനം തിയേറ്ററായ ' ശാന്തി തിയേറ്ററര്' ശിവാജി ഗണേശന് നിര്മ്മിച്ചത് തന്റെ പ്രിയപ്പെട്ട മൂത്ത മകള് ശാന്തിയുടെ പേരിലായിരുന്നു.
നാരായണസാമിയാണ് പരേതയായ ശാന്തിയുടെ ഭര്ത്താവ്. സത്യലക്ഷ്മി എന്നൊരു മകളുമുണ്ട്. ശിവാജി ഗണേശന്റെ വത്സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്.







Comments