
കല്പ്പറ്റ: റിപ്പോര്ട്ടര് ടി.വി.എം.ഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള് മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തല്. അബ്കാരി കേസില് ആന്റോ അഗസ്റ്റിനെ വീട്ടില് എത്തിച്ചു നടത്തിയ തെളിവെടുപ്പില് ദൃശ്യങ്ങള് അടങ്ങിയ ഡിവിആര് എടുത്തു മാറ്റിയ നിലയിലാണ്. വാഴവറ്റയിലെ വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്നുമാണ് എക്സൈസ് പറയുന്നത്.
തെളിവ് നശിപ്പിക്കലിന്റെ ഭാഗമാണ് ഇതെന്ന് നാളെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള് പ്രോസിക്യൂഷന് ഉന്നയിക്കാന് സാധ്യതയുണ്ട്. വീട് ആന്റേയുടേതാണെന്ന് തെളിയിക്കാന് കൂടുതല് തെളിവുകള് ശേഖരിക്കുകയാണ് എക്സൈസ്. അതേസമയം പഞ്ചായത്ത് രേഖകളില് വീട് ആന്റോയുടെ പേരിലാണ്. കെ എസ് ഇ ബി കണക്ഷനും ആന്റോയുടെ പേരില്തന്നെയാണ്.
ചോദ്യം ചെയ്യലില് വീട് തന്റെ പേരില് അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നുമാണ് മൊഴി നല്കിയത്. കോടതിയിലെ വാദങ്ങള് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്പിലും ആവര്ത്തിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സര്ഫാസി നിയമ പ്രകാരം മറ്റൊരാള് വാങ്ങി. താന് മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആവര്ത്തിച്ചു.
ഭാര്യാമാതാവ് ലില്ലി ലേലത്തില് വസ്തു സ്വന്തമാക്കിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാല് വീടിന്റെ ഉടമസ്ഥവകാശം മറ്റൊരാള്ക്ക് കൈമാ റിയെന്ന് തെളിയിക്കാന് പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയില്സ് സര്ട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസ് പറയുന്നത്. അതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിര്മ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോയും പുറത്ത് വന്നു.







Comments