
കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം ഉടൻ നിരോധിക്കണമെന്നും സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലാലയങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ബാനറുകളും സംഘർഷങ്ങളും പതിവാകുന്നത് വിദ്യാർത്ഥികളുടെ ഭാവി തകർക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്ക് സമാധാനത്തോടെ പഠിക്കാനും ഭാവി ശോഭനമാക്കാനുമുള്ള അവസരമാണ് സർക്കാർ ഒരുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാലയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് മദ്യം കൂടി നിരോധിച്ചാൽ അത് നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കറിപ്പ് വായിക്കാം:
കേരളത്തിൽ സ്കൂളിലും കോളേജിലും ഉടൻ രാഷ്ട്രീയം നിരോധിക്കുക..പലയിടത്തും ആക്രമണങ്ങളും , പ്രകോപനപരമായ മുദ്രാവാക്യങ്ങളും, ബാനറുകളും കുട്ടികൾ കൊണ്ട് നടക്കുന്നത് ശരിയല്ല. കുട്ടികളെ പഠിക്കുവാനും ഭാവിശോഭനമാക്കുവാനും സർക്കാർ അവർക്ക് അവസരം ഒരുക്കുക .. കലാലയ രാഷ്ട്രീയം അവസാനിപ്പിച്ചാൽ കേരളം രക്ഷപ്പെടും.. ഉറപ്പ്. കൂടെ മദ്യം കൂടെ നിരോധിച്ചാൽ കേരളം പൊളിക്കും.. എത്രയോ കുടുംബങ്ങൾ രക്ഷപ്പെടും.
(വാൽ കഷ്ണം.... സമാധാനത്തിലേക്ക് ഒരു പാതയില്ല, സമാധാനമാണു പാത ..സ്കൂളുകളിലും, കോളേജുകളിലും സമാധാനം ഉണ്ടായേ പറ്റു..ഇതുവരെ രാഷ്ട്രീയം കളിച്ചു എത്രയോ കുട്ടികൾക്ക് ജീവൻ പോയത്, ആക്രമങ്ങളിൽ പരിക്കേറ്റ് ജീവിതം തന്നെ നഷ്ടപ്പെട്ടത് മറക്കരുത്)







Comments