
കണ്ണൂര്: മന്ത്രി കെഎം ഷാജി സര്ക്കാരിന്റെ പൈസ ലാഭിക്കുകയാണെന്നും വിമര്ശിക്കാന് വിഷയമില്ലാത്തവരാണ് ഇത്തരം കാര്യം പറയുന്നതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സര്ക്കാര് വാഹനം ഉപയോഗിക്കാതെ സര്ക്കാരിനെ സഹായിക്കുകയാണ് ഷാജി ചെയ്തതെന്നും സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്നും പറഞ്ഞു.
വിമര്ശിക്കാന് വിഷയമില്ലാത്തതിനാലാണ് കാറിന്റെ പേരില് വിമര്ശിക്കുന്നത്. സൗജന്യമല്ല സൗകര്യമാണ് അത്. മന്ത്രിമാര് വിദേശ യാത്ര നടത്തിയത് സര്ക്കാര് ചിലവില് അല്ലെന്നും പറഞ്ഞു. കണ്ണൂര് തില്ലങ്കേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ യാക്കൂബിന്റെ റേഞ്ച് റോവര് ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതാണ് കെ.എം. ഷാജിക്കെതിരേ വിമര്ശനം ഉയരാന് കാരണമായത്. സര്ക്കാര് അനുവദിച്ച ഇന്നോവ ക്രിസ്റ്റ ഒഴിവാക്കിയാണ് റോവര് ഉപയോഗിച്ചത്. മൂന്ന് ദിവസം മുന്പാണ് വാഹനം തിരികെ എല്പിച്ചത്.
നടപടി ക്രമങ്ങള് പാലിച്ച് സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് വിമര്ശകര്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ കെ.എം.ഷാജി നേരത്തേ മറുപടി നല്കിയിരുന്നു. റേഞ്ച് റോവര് താന് മന്ത്രി ആയപ്പോള് ഉപയോഗിച്ചു തുടങ്ങിയതല്ലെന്നും തന്റെ വണ്ടിയില് വ്യാജവാഴക്കുല ഇല്ലെന്നുമായിരുന്നു മറുപടി. ഇതിന് പിന്നാലെ പോകാതെ തന്നെ സഹായിക്കുന്ന സുഹൃത്തുക്കള് അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടോ എന്നാണ് മാധ്യമങ്ങളും പൊതു സമൂഹവും നോക്കേണ്ടതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.







Comments