
തിരുവനന്തപുരം: തീരുമാനങ്ങളില് യുടേണ് അടിപ്പിച്ച് ആറാം ലോകകേരളസഭ യുഡിഎഫ് സര്ക്കാര് തുടരില്ല. പ്രവാസികളെ ലക്ഷ്യം വെച്ചുള്ള പരിപാടിക്കായി രണ്ടുകോടി അനുവദിച്ചതായുള്ള റിപ്പോര്ട്ടുകള് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില് വാര്ത്തകുറിപ്പ് പുറത്തിറക്കി. യുഡിഎഫിന്റെ മുന് നിലപാടില് മാറ്റമില്ലെന്നും ഒരു രൂപപോലും വകയിരുത്തിയിട്ടില്ലെന്നുമാണ് വിവരം.
കഴിഞ്ഞ സഭകളില് വിലപ്പെട്ട് നിര്ദേശങ്ങള് ഉണ്ടായി. പുതിയ നയങ്ങള് രൂപീകരിക്കാന് ഈ നിര്ദേശങ്ങള് തന്നെ മതിയാകുമെന്നുമാണ് പറയുന്നത്. ലോക കേരള സഭ സെക്രട്ടേറിയറ്റിന് നിലവില് ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പന്സിനും നോര്ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്ഷിപ്പ് മീറ്റ് ഉള്പ്പെടെയുള്ള പരിപാടികള്ക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്.
മുമ്പ് ലോക കേരള സഭയെ രൂക്ഷമായി വിമര്ശിച്ചയാളായിരുന്നു സതീശന്. പരിപാടിയുടെ പേരില് നടക്കുന്നത് ധൂര്ത്താണെന്നും സതീശന് പറഞ്ഞിരുന്നു. പണമുള്ളവനെ മാത്രം വിളിച്ചുകയറ്റി അടുത്തിരുത്തുന്ന പരിപാടിയെന്നായിരുന്നു വിമര്ശനം. കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന പരിപാടിയെന്നും ഇതില് നടത്തുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.
സണ്ണിജോസഫ് നേരത്തേ പരിപാടിയെ ന്യായീകരിച്ചിരുന്നു. പേരിനെയും ആശയത്തെയും ആയിരുന്നില്ല, നടത്തിപ്പിന്റെ രീതിയെയായിരുന്നു യുഡിഎഫ് വിമര്ശിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. കോണ്ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്ദത്തെ തുടര്ന്നാണ് സംസ്ഥാന സര്ക്കാര് ലോക കേരള സഭ തുടരാന് തീരുമാനം എടുത്തതെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്ത്തകള്.







Comments