
ബോളിവുഡ് താരം കരീന കപൂറിന്റെ 46-ാം ജന്മദിനമാണിന്ന്. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. അതിനിടയില് കരീനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സഹോദരിയും നടിയുമായ കരിഷ്മ കപൂർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഇരുവരുടെയും കുട്ടിക്കാലത്തെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കരിഷ്മ ആശംസകൾ അറിയിച്ചത്. "ഏറ്റവും മികച്ച സഹോദരിക്ക് ജന്മദിനാശംസകൾ. എപ്പോഴും ഒപ്പം, ഒരേപോലെ വസ്ത്രം ധരിച്ച് തിളങ്ങുന്നു, നിന്നെ കൂടുതൽ സ്നേഹിക്കുന്നു" എന്നായിരുന്നു കരിഷ്മയുടെ വാക്കുകൾ.
സോഫയിൽ ഒരുമിച്ച് ഇരിക്കുന്ന കരിഷ്മയെയും കരീനയെയും ചിത്രത്തിൽ കാണാം. രണ്ടുപേരും ഒരേപോലെയുള്ള ഹെയർസ്റ്റൈലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിസ്റ്റർ ലവ്, ഹാപ്പി ബർത്ത് ഡെ എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം താരം ചേർത്തിട്ടുണ്ട്.
അതേസമയം മേഘ്ന ഗുൽസർ സംവിധാനം ചെയ്ത 'ദായ്റ'യാണ് കരീനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളിതാരം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.







Comments