
‘പ്രേമം’ എന്ന നിവിന് പോളി ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് അനുപമ പരമേശ്വരന്. ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തിളങ്ങിയത് മലയാളത്തില് മാത്രമല്ല തെന്നിന്ത്യന് ഭാഷകളില് മുഴുവനായാണ്. ഇന്ന് തെന്നിന്ത്യയിലെ മുന്നിര നായികമാരില് ഒരാള് കൂടിയാണ് അനുപമ. അടുത്തിടെ സിനിമകള് കൊണ്ട് മാത്രമല്ല താൻ നേരിട്ട കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞാണ് അനുപമ പരമേശ്വരൻ വാര്ത്തകളില് നിറഞ്ഞത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു അനുപമയുടെ ഈ തുറന്നു പറച്ചില്. താരമിപ്പോള് തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെയും അതിലൂടെയുണ്ടായ ട്രോമയും കടന്ന് ജീവിതം ആസ്വദിക്കുകയാണ്.
ഇപ്പോഴിതാ ക്രിസ്റ്റല് ഗൗണില് അതിസുന്ദരിയായ ചിത്രങ്ങള് പങ്കിടുകയാണ് അനുപമ. അപ്ലിക് അലങ്കാരങ്ങളും മുത്തുകളും ക്രിസ്റ്റലുകളും പതിച്ച ബോഡിസുള്ള പീച്ച് നിറത്തിലുള്ള സീക്വിൻ ട്യൂൾ നെറ്റ് ‘എംബർഗ്ലോ’ ഗൗണിലാണ് അനുപമ തിളങ്ങുന്നത്. റോയല് ലുക്കുള്ള അനുപമയുടെ പുതിയ ചിത്രങ്ങള് ഏറ്റെടുക്കുകയാണ് ആരാധകര്.







Comments