
തിരുവനന്തപുരം: മെസ്സിയെ കേരളത്തില് എത്തിക്കുമെന്ന പേരില് നടത്തിയ തട്ടിപ്പില് മുന് കായികമന്ത്രി അബ്ദുറഹിമാനെ മൊഴി നല്കി സ്റ്റാഫ് അംഗങ്ങള്. മന്ത്രി തന്നിഷ്ടപ്രകാരം ഇടപെട്ടെന്നാണ് എസ്ഐടിയ്ക്ക് മൊഴി നല്കിയിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉള്പ്പെടെയുള്ളവരാണ് എസ്ഐടിയ്ക്ക് മൊഴി കൊടുത്തത്. പല മുന്നറിയിപ്പുകളും മന്ത്രി അവഗണിക്കുകയായിരുന്നെന്നും ചട്ടലംഘനങ്ങള്ക്ക് പോലും തയ്യാറായെന്നുമാണ് മൊഴി നല്കിയിരിക്കുന്നത്.
റിപ്പോര്ട്ടറെ സ്പോണ്സര് ആക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നെന്ന പ്രൈവറ്റ് സെക്രട്ടറി സത്യപാലിന്റെ മൊഴി നിര്ണ്ണായകമാകും.
ടെണ്ടര് നടപടികള് ഇല്ലാതെ സ്പോണ്സറെ വെക്കരുതെന്ന് അടക്കം ഉദ്യോഗസ്ഥര് നല്കിയ മുന്നറിയിപ്പുകള് പോലും മന്ത്രി വകവെച്ചില്ല. തന്നിഷ്ടം പോലെ പ്രവര്ത്തിച്ചെന്നും മൊഴി നല്കി. ചട്ടലംഘനങ്ങള് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി തിരുത്തിയില്ലെന്ന് അഡീഷണല് പിഎസ് ആയിരുന്ന ജിആര് രമേശ് മൊഴി നല്കി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങള് തീരുമാനിച്ചെന്നും മൊഴിയില് പറയുന്നു. ടെണ്ടറില്ലാതെ സ്പോണ്സറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനത്തിന് എതിരെ മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് മന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയില് മെയിലുകള് കൈകാര്യം ചെയ്യാന് അനുവദിച്ചു. മന്ത്രിയുടെ സ്വന്തം ഇഷ്ടം പോലെ വകുപ്പിലെ കാര്യങ്ങള് തീരുമാനിച്ചുവെന്നും മൊഴിയിലുണ്ട്. പ്രൈവറ്റ് സെക്രട്ടറി സത്യപാലും റഹ്മാനെതിരെ എസ്ഐടിക്ക് മൊഴി നല്കിയിരുന്നു.







Comments