
പീരുമേട്: കെ.എസ്.ആര്.ടി.സി. ബസിനു മുകളിലേക്ക് പെരുന്തേനീച്ചക്കൂട് ഇളകി വീണു. തേനീച്ചകളുടെ കുത്തേറ്റ് 17 യാത്രക്കാര്ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം. കുമളിയില്നിന്നു ഗവിയിലേക്കു പുറപ്പെട്ട ബസിനു മുകളിലേക്കാണ് അപ്രതീക്ഷിതമായി പെരുന്തേനീച്ചക്കൂട് ഇളകി വീണത്.
വനത്തിനോട് ചേര്ന്ന് കോഴിക്കാനത്ത് ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. തേനീച്ച ആക്രമിക്കാന് തുടങ്ങിയതോടെ ബസ് നിര്ത്തി ജീവനക്കാരും യാത്രക്കാരും പുറത്തിറങ്ങി. ചെടികളും മറ്റും ഉപയോഗിച്ച് തേനീച്ചകളെ ചെറുക്കാന് ശ്രമിച്ചെങ്കിലും വിഫലമായി.
ആക്രമണത്തില് ഗവി സ്വദേശി നാരായണന് ഗുരുതര പരുക്കേറ്റു. 55 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വണ്ടിപ്പെരിയാര് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തേനീച്ചകള് ബസിനുള്ളില് കൂടുകൂട്ടിയതോടെ ജീവനക്കാര്ക്ക് ബസിനുള്ളില് പ്രവേശിക്കാന് കഴിയാത്ത സാഹചര്യമായിരുന്നു.







Comments