
സെക്രട്ടേറിയറ്റിന് മുന്നില് നിരാഹാരസമരം തുടരുന്ന സഗവിധായകന് സനല്കുമാര് ശശിധരനെതിരെ വിമര്ശനവുമായി മുന്മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ.ശൈലജയും. മഞ്ജുവിനെതിരെ സനല് കുമാര് ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ കുറിച്ചു. മുന്മന്ത്രിയും മുതിര്ന്ന സി.പി.എം. നേതാവുമായ ശിവന്കുട്ടിക്ക് പിന്നാലെയാണ് മഞ്ജുവിനെ പിന്തുണച്ച് ശൈലജയും രംഗത്തെത്തിയത്.
കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് :
''മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരില് ഒരാളാണ് മഞ്ജു വാര്യര്. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേര്ക്ക് പ്രചോദനമാണ്. മഞ്ജുവിനെതിരെ സനല് കുമാര് ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാര്ക്കെതിരെ സര്ക്കാര് ശക്തമായ നടപടികള് സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങള്ക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നു ''.
സെപ്റ്റംബർ 14നാണ് സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സനൽകുമാർ ഉന്നയിച്ചിട്ടുള്ളത്. ഇതിനിടെ, സനൽകുമാറിനെതിരെ മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. തനിക്കെതിരെ മോശവും തെറ്റുമായ പരാമർശങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. നടിയും അഭിഭാഷകയുമായ ശാന്തിമായാദേവിയാണ് മഞ്ജു വാര്യർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.







Comments