
മുതിര്ന്നു കഴിയുമ്പോള് പുതിയ സൗഹൃദങ്ങള് ഉണ്ടാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്, എന്നാല് ചിലപ്പോള് ബന്ധം വേര്പെട്ടുപോയ പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടുക എന്നത് അതിനേക്കാള് ഭയമുണര്ത്തുന്ന ഒന്നാണ്. എന്നാല് നിങ്ങള്ക്ക് അതിന് ആഗ്രഹമുണ്ടെങ്കില് അതിന് സാധിയ്ക്കും. വീണ്ടും ബന്ധപ്പെടുന്നത് നിങ്ങളെക്കുറിച്ച് തന്നെ കൂടുതല് നല്ലത് തോന്നാന് സഹായിക്കുകയും, നിങ്ങളുടെ ജീവിതത്തിലുള്ള ആളുകള്ക്ക് കൂടുതല് പരിഗണനയും പിന്തുണയും ലഭിക്കുന്നതായി തോന്നിക്കുകയും ചെയ്യും. മറ്റുളളവരുമായി വീണ്ടും ബന്ധപ്പെടാനും കൂടുതല് ശക്തമായ ബന്ധങ്ങള് കെട്ടിപ്പടുക്കാനും സഹായിക്കുന്ന ലളിതമായ വഴികള് നോക്കാം.
1. കളിക്കാനായി സമയം കണ്ടെത്തുക - നാം ചെറുപ്പമായിരിക്കുമ്പോള് പരസ്പരം ബന്ധപ്പെടാനുള്ള പ്രധാന വഴികളിലൊന്ന് കളിയായിരുന്നു മുതിര്ന്നവരുടെ കാര്യത്തിലും ഇതില് മാറ്റമൊന്നുമില്ല. കളി നിങ്ങള്ക്ക് ഒരുമിച്ച് ആസ്വദിക്കാന് എന്തെങ്കിലും നല്കുകയും, നിര്ബന്ധപൂര്വ്വം ഒരു അര്ത്ഥവത്തായ സംഭാഷണത്തിന് ശ്രമിക്കുന്നതിന്റെ സമ്മര്ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അത് ഒരു ബോര്ഡ് ഗെയിമോ കായിക വിനോദമോ ആകട്ടെ, ഒരുമിച്ച് ഒരു അനുഭവം ആസ്വദിക്കുമ്പോള് ബന്ധം കൂടുതല് എളുപ്പമുള്ളതായി മാറും.
2. പൊതുവായ താല്പര്യങ്ങളിലൂടെ ബന്ധപ്പെടുക - രണ്ടുപേരെ ഒന്നിച്ചു കൊണ്ടുവരാനുള്ള ഏറ്റവും ലളിതമായ വഴി പൊതുവായ താല്പര്യങ്ങളാണ്. നിങ്ങള് രണ്ടുപേരും ഇഷ്ടപ്പെടുന്ന എന്തെങ്കിലും കണ്ടെത്തി, അതിനെ സംഭാഷണങ്ങളിലേക്ക് കടക്കാനുള്ള ഒരു വാതിലാക്കി മാറ്റുക. അവര്ക്ക് പ്രധാനപ്പെട്ട കാര്യങ്ങളോട് ആത്മാര്ത്ഥമായ ജിജ്ഞാസ കാണിക്കാനും നിങ്ങള്ക്ക് സാധിക്കും. നിങ്ങള്ക്ക് അതേ അളവില് താല്പര്യം ഇല്ലെങ്കില്പ്പോലും, തങ്ങള്ക്ക് പ്രധാനപ്പെട്ട കാര്യങ്ങള് നിങ്ങള്ക്കും പ്രധാനപ്പെട്ടതാണെന്ന് തോന്നുമ്പോള് ആളുകള്ക്ക് നിങ്ങളോട് കൂടുതല് അടുപ്പം തോന്നും.
3. സ്നേഹവും ഊഷ്മളതയുമുള്ള ചെറിയ നിമിഷങ്ങള് സൃഷ്ടിക്കുക - ഒരാളോട് വീണ്ടും ബന്ധപ്പെടാന് ശ്രമിക്കുമ്പോള് നല്കുന്ന ആത്മാര്ത്ഥമായ ഒരു പ്രശംസയോ അല്ലെങ്കില് ചിന്താപൂര്വ്വമായ കാര്യങ്ങളോ വലിയ മാറ്റങ്ങള് ഉണ്ടാക്കും. ഇത് എപ്പോഴും തിരിച്ചു ലഭിക്കണമെന്നില്ല, ദയ കൊണ്ടുമാത്രം ഒരു ആരോഗ്യകരമായ ബന്ധം ഉണ്ടാക്കിയെടുക്കാന് കഴിയില്ല. എന്നാല് ആളുകള്ക്ക് നിങ്ങളുടെ കൂടെ കൂടുതല് സുരക്ഷിതത്വം തോന്നാനും ബന്ധങ്ങള് തളിരിടാനും ഇത് സഹായിക്കും.
4. കൂടുതല് ആരോഗ്യകരമായ ബന്ധങ്ങള്ക്ക് ഇടം നല്കുക - ചില ആളുകള് മറ്റുള്ളവരുടെ മാനസിക ഊര്ജ്ജം അമിതമായി ചോര്ത്തിക്കളയാറുണ്ട്, ഇത് കാരണം മറ്റുള്ളവരുമായി ഇടപഴകാന് അവര്ക്ക് ഊര്ജ്ജം കാണില്ല. ഒരാള് നിങ്ങളുടെ അതിരുകളെ (boundaries) വീണ്ടും വീണ്ടും ലംഘിക്കുകയാണെങ്കില്, അത്തരം അനാവശ്യ ഇടപെടലുകള് പരിമിതപ്പെടുത്തുന്നത് നിങ്ങളോട് നന്നായി പെരുമാറുന്ന ആളുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന് നിങ്ങള്ക്ക് കൂടുതല് ഇടം നല്കും.
5. കൂടെയുള്ളപ്പോള് ശ്രദ്ധ നല്കുക (Be present) - ഇത് ഏറ്റവും ലളിതമായിരിക്കാം, എന്നാല് നമ്മളില് പലരും ഏറ്റവും കൂടുതല് ബുദ്ധിമുട്ടുന്ന ഒന്നാണിത്: കൂടെയുള്ളപ്പോള് പൂര്ണ്ണ ശ്രദ്ധ നല്കുക.







Comments