
സഹോദരി ക്ലാരിയുടെ വിവാഹവിശേഷങ്ങള് പങ്കുവെച്ച് ബിഗ് ബോസ് താരവും നടനും ഇന്ഫ്ളുവന്സറുമായ ഗബ്രി ജോസ്. വിദേശിയായ യുവാവാണ് ക്ലാരിയുടെ ജീവിതപങ്കാളി. വിവാഹച്ചടങ്ങില് നിന്നുളള മനോഹരമായ ചിത്രങ്ങളും ഗബ്രി സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിട്ടുണ്ട്.
'ഒരു പുതിയ കുടുംബപ്പേര്, ഒരു പുതിയ അധ്യായം, പക്ഷെ ഞാന് ജീവിതകാലം മുഴുവന് അറിഞ്ഞ അതേ പെണ്കുട്ടി തന്നെ. സത്യം പറഞ്ഞാല്, കഥയിപ്പോള് കൂടുതല് രസകരമായിരിക്കുന്നു. ഈ സ്നേഹത്തിനും സന്തോഷത്തിനും, ഇനി എന്നും സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിനും, പിന്നെ താമസിയാതെ തന്നെ ഞങ്ങളുടെ ഈ കഥാപാത്രക്കൂട്ടത്തിലേക്ക് കുഞ്ഞതിഥികള് കൂടി കടന്നുവരട്ടെ എന്ന പ്രതീക്ഷയ്ക്കും വേണ്ടി,' എന്നാണ് സഹോദരിക്ക് ആശംസകള് നേര്ന്ന് ഗബ്രി കുറിച്ചത്.
കമല് സംവിധാനം ചെയ്ത 'പ്രണയമീനുകളുടെ കടല്' എന്ന ചിത്രത്തിലൂടെയാണ് ഗബ്രി വെള്ളിത്തിരയിലെത്തുന്നത്. മോഡലിംഗിലും സോഷ്യല് മീഡിയ കണ്ടന്റുകളിലും സജീവമായിരിക്കെയാണ് ബിഗ് ബോസ് മലയാളം സീസണ് ആറിലേക്ക് ഗബ്രി തിരഞ്ഞെടുക്കപ്പെടുന്നത്. താരത്തിന്റെ ഷോയിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.







Comments