
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ് റിയാസിനും എതിരേ അന്വേഷണം. ആഭ്യന്തരമന്ത്രി ഇതിനുള്ള അനുമതി നല്കി. ഇ.ഡി.യുടെ കത്തില് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിജിപി തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. അതേസമയം അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കണോ വേണ്ടയോ എന്ന തീരുമാനം സര്ക്കാര് കൈക്കൊള്ളുക. ഇ.ഡി. കത്തില് നിയമ പരമായി നീങ്ങിയാല് മതിയെന്നാണ് മുഖ്യമന്ത്രി നല്കിയ നിര്ദേശം. ഇക്കാര്യത്തില് തെളിവുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിരിക്കുകയാ ണ്. അന്വേഷണത്തിന്റെ പൂര്ണ്ണ ചുമതല ഡിജിപിയ്ക്ക് നല്കി. അന്വേഷണത്തിന്റെ രീതിയും ഏത് ഏജന്സിവേണമെന്നതും അടക്കമുള്ള കാര്യങ്ങളില് തീരുമാനം ഡിജിപിയ്ക്ക് എടുക്കാം. കേസിലെ അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് മേല്നോട്ടം വഹിച്ചേക്കും. ഇന്ന് ഇക്കാര്യത്തില് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ വേണ്ട യോ എന്ന കാര്യത്തില് തീരുമാനം എടുക്കുക.
അഴിമതി നിരോധന നിയമപ്രകാരം പിണറായിക്ക് എതിരേ കേസെടുക്കണം എന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. ഹവാല അടക്കമുള്ള ഇടപാടു കളില് അന്വേഷിക്കണം എന്നും കത്തില് പറയുന്നു. ഇ.ഡി. ഡിജിപിയ്ക്ക് കത്ത് നല്കിയിട്ടും അന്വേഷണം താമസിക്കുന്നതില് നേരത്തേ വിമര്ശനം ഉയര്ന്നി രുന്നു. അതേസമയം അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.







Comments