
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന സൂചന നല്കി വൈദ്യുതിമന്ത്രി. മറ്റ് സംസ്ഥാനങ്ങളില് നിന്നുപോലും വൈദ്യുതി കിട്ടാന് സാഹചര്യല്ലാതായിരിക്കെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്നടപടികള് വേഗത്തിലാക്കാനുള്ള ശ്രമമാണ് സര്ക്കാര് നടത്തുന്നതെന്നും സണ്ണിജോസഫ് പ്രതികരിച്ചു.
മറ്റ് സംസ്ഥാനങ്ങളില് നിന്നും വൈദ്യുതി എത്തിക്കാനുള്ള ചര്ച്ചകള് തുടരുകയാണ്. അവിടെ നിന്നൊന്നും ഊര്ജം കിട്ടാനില്ല. ഗുജറാത്തിലും ഉത്തര്പ്രദേശിലുമെല്ലാം ചര്ച്ച നടത്തി. കര്ണാടക മന്ത്രിയുമായി സംസാരിച്ചു. അവിടൊന്നും വൈദ്യുതി കിട്ടാനില്ലെന്നും നടപടികള് വേഗത്തില് ആക്കാന് ശ്രമിക്കുകയാണെന്നും പറഞ്ഞു. വൈദ്യുതിഉത്പാദനത്തില് കേരളം പുരോഗമിച്ചിട്ടില്ല. ആണവനിലയം സ്ഥാപിക്കുന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം ഇല്ല. ചര്ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ഇതോടെ ഇന്നും നിയന്ത്രണമുണ്ടാകുമെന്ന ഉറപ്പായി. കഴിഞ്ഞദിവസം പല തവണ പവര്കട്ട് ഉണ്ടായി. രണ്ടുദിവസം കനത്ത മഴ പെയ്തെങ്കിലും ഇപ്പോഴും 500 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ദേശീയ തലത്തില് തന്നെ വൈദ്യുതി വന്തോതില് കുറവുണ്ട്. അതേസമയം മഴ പെയ്തിട്ടും കേരളത്തിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും കെ.എസ്.ഇ.ബി പറയുന്നു.







Comments