
തിരുവനന്തപുരം: ഇ ഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുളള സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി സംസാരിക്കും. തുടര്നടപടികള് നിയമവിദഗ്ധരുമായി ചര്ച്ച ചെയ്യും. കേസിനെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്ത്യയില് പലയിടങ്ങളിലും ഇ ഡി പിന്തുടരുന്ന രീതിയെ ബിജെപി ഇതര രാഷ്ട്രീയപാര്ട്ടികള് ശക്തമായി എതിര്ത്തിട്ടുണ്ട്. അങ്ങനെ മുന്പന്തിയില് നിന്ന രാഷ്ട്രീയ പാര്ട്ടികളില് ഒന്നാണ് കോണ്ഗ്രസ്. ആ കോണ്ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്ക്കാര് ഇ ഡി നല്കിയ റിപ്പോര്ട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സമൂഹം ചര്ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാര്ത്തകള് വന്നിട്ടുണ്ട്. അതിനെ നിയമപരമായി നേരിടും', മുഹമ്മദ് റിയാസ് പറഞ്ഞു. ഏതൊക്കെ തരത്തില് എന്തൊക്കെ നീക്കങ്ങള് നടത്തിയാലും പേടിക്കാനില്ല. ജീവിതത്തില് ഇതുവരെ കാണാത്ത ആളെ വെച്ചുവരെ കഥ മെനഞ്ഞുവെന്നും റിയാസ് കൂട്ടിച്ചേര്ത്തു.
ഏതൊക്കെ തരത്തിൽ എന്തൊക്കെ നീക്കം നടത്തിയാലും ഒരു തെറ്റും താൻ ചെയ്തിട്ടില്ല. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലും ഇ ഡി മൊഴിയെടുത്തു. ഇത് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു.







Comments