
മകള് നൈസ ദേവ്ഗണിന്റെ മനോഹരമായ ചിത്രങ്ങള് പങ്കുവെച്ച് ബോളിവുഡ് താരം കജോള്. ഗണേശ ചതുര്ഥി ആഘോഷ വേളയില് നിന്നുള്ള മകളുടെ ചിത്രങ്ങളാണ് താരം സോഷ്യല് മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 'കോപ്പി ആന്ഡ് പേസ്റ്റ്' എന്ന രസകരമായ ക്യാപ്ഷനാണ് ചിത്രങ്ങള്ക്കൊപ്പം കജോള് കുറിച്ചിരിക്കുന്നത്.
'വെരി ബ്യൂട്ടിഫുള്', 'സോ നൈസ്', 'ക്യൂട്ട്' ,അമ്മയുടെ തനിപ്പകർപ്പ് ’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. നടന് അജയ് ദേവ്ഗണാണ് കജോളിന്റെ ഭര്ത്താവ്. 1999-ല് വിവാഹിതരായ ഇവര്ക്ക് നൈസയെ കൂടാതെ യുഗ് എന്നൊരു മകന് കൂടിയുണ്ട്.







Comments