
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനും എതിരായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില് ഡിജിപിയ്ക്ക് അയച്ച കത്തിന്മേല് പ്രഖ്യാപിച്ച് അന്വേഷണം വിജിലന്സിനോ കേന്ദ്ര ഏജന്സികള്ക്കോ കൈമാറണമെന്ന് ബിജെപി നേതാവും എംഎല്എയുമായ വി. മുരളീധരന്.
അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തരമന്ത്രി പറഞ്ഞത് അന്വേഷണം ഡിജിപിയെ ഏല്പ്പിച്ചിരിക്കുകയാണെന്നും ഏത് അന്വേഷണം വേണമെന്ന് ഡിജിപിയ്ക്ക് തീരുമാനിക്കാം എന്നുമാണ്. എന്നാല് മാധ്യമങ്ങള് പറയുന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു എന്നാണ്. ഇത് ദൂരൂഹതയാണ്. ഈ സംഭവം ഒരു അഴിമതികേസാണ്. അത്തരം കേസുകള് അന്വേഷിക്കാനുള്ള ഏജന്സിയാണ് വിജിലന്സ്.
അത് സംസ്ഥാന സര്ക്കാരിന്റെ കീഴില് തന്നെ ഉണ്ടായിരിക്കെ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെങ്കില് അന്വേഷണം തുടങ്ങും മുമ്പ് ഒത്തുതീര്പ്പായി എന്നു കരുതണം. അതല്ല സര്ക്കാര് ഒരു വിലപേശലിന് വേണ്ടിയാണ് ഡിജിപിയുടെ തലയില് കേസ് കെട്ടിവെച്ചിരിക്കുന്നതെങ്കില് ഇതില് സര്ക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞു.
സര്ക്കാര് എന്തുകൊണ്ടാണ് വിജിലന്സ് അന്വേഷണം വേണമെന്ന് തീരുമാനിക്കാത്തത്. കള്ളപ്പണം വെളുപ്പിക്കല് നിരോധനനിയമം അനുസരിച്ചുള്ള കത്താണ് നേരത്തേ ഇ.ഡി. ഡിജിപിയ്ക്ക് കൈമാറിയത്. ആ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില് ഇനി ഏത് അന്വേഷണം നടത്തണമെന്ന് തീരുമാനം എടുക്കാന് ഡിജിപിയെ ഏല്പ്പിച്ചു എന്ന് പറഞ്ഞാല് അന്വേഷണമാണോ അത് അട്ടിമറിക്കലാണോ അതോ അന്വേഷണം വേണ്ട എന്ന സന്ദേശമാണോ ഇതില് ഏതാണ് സര്ക്കാരിന്റെ നിലപാട് എന്ന സംശയം ഉയരുകയാണ്.
എന്തുകൊണ്ട് സര്ക്കാര് ഈ കേസില് വിജിലന്സ് അന്വേഷണത്തിന് മുതിരുന്നില്ല എന്നുള്ളത് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. വിദേശ ഇടപാടുകള് വരെ ഇതില് നടന്നിട്ടുണ്ടെന്ന് കത്തില് സൂചിപ്പിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. അങ്ങിനെയാണ് സര്ക്കാരിന്റെ അന്വേഷണത്തിന് പ്രസക്തിയില്ല. സംസ്ഥാനം കേന്ദ്ര ഏജന്സികളെ ഏല്പ്പിക്കുകയാണ് വേണ്ടത്.
15 ദിവസം കത്ത് കൈവശം വെച്ചിട്ട് എന്തു അന്വേഷണം വേണമെന്ന് തീരുമാനിക്കാന് ഡിജിപിയെ ഏല്പ്പിച്ചു എന്ന് പറഞ്ഞാല് സര്ക്കാരിന് ഈ കാര്യത്തില് ആത്മാര്ത്ഥതയില്ലെന്നോ ഒത്തുതീര്പ്പിനുള്ള നീക്കം നടത്തുന്നു എന്നോ ആണ്. ഷാജിമന്ത്രി ഞാന് അനുവാദം വാങ്ങിയിട്ടാണ് സ്വകാര്യവാഹനത്തില് ഔദ്യോഗിക ബോര്ഡ് വെച്ചെന്നാണ്. സ്വന്തം മന്ത്രിസഭയിലെ തന്നെ ഒരു മന്ത്രി ഈ രീതിയിലാണ് നീങ്ങുന്നതെങ്കില് അതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ടെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി മലപ്പുറത്തേക്ക് നടത്തിയ വിമാനയാത്രയും ദുരൂഹമാണ്. മുഖ്യമ്രന്തിക്ക് യാത്ര നടത്താന് ചാര്ട്ടേഡ് വിമാനം അയച്ചുകൊടുക്കുന്ന ഈ സുഹൃത്ത് ആരാണ്? എന്താണ് ആ സുഹൃത്തിന് കേരളത്തിനോട് ഇത്രവലിയ സ്നേഹവും താല്പ്പര്യവും.
തീവണ്ടിയില് പോയാല് പിറ്റേന്ന് രാവിലെ തന്നെ എത്താമെന്നിരിക്കെ അതൊന്നും ചെയ്യാതെ അടിയന്തിരമായി മലപ്പുറത്തിന് പോകുന്നു തിരിച്ചുവരുന്നു. കര്ണാടകത്തിലെ ഒരു മന്ത്രിയുടേതാണ് ഈ ചാര്ട്ടേഡ് വിമാനമെന്നാണ് വാര്ത്തകള് വരുന്നത്. ഒരു വലിയ ബിസിനസുകാരനായ ഈ കര്ണാടകാമന്ത്രിക്ക് വിമാനം അയച്ചുകൊടുക്കുന്നതിന് പകരമായി ഈ സര്ക്കാരും മുഖ്യമന്ത്രിയും എന്താണ് കൊടുക്കുന്നത് എന്ന ചോദ്യമാണ് ജനങ്ങള്ക്ക് ഉള്ളത്. നിരവധി അഴിമതികേസുകളിലൊക്കെ ആരോപണവിധേയനായിട്ടുള്ള ആളാണ് ഈ കര്ണാടകമന്ത്രി. അങ്ങിനെയുള്ള ഒരു മന്ത്രി കേരളത്തിലെ മുഖ്യമന്ത്രിക്ക് സൗജന്യമായി വിമാനം ആവശ്യപ്പെടുമ്പോഴൊക്കെ ചെയ്യുന്നുണ്ടെങ്കില് അത് വെറുതേ ചെയ്യുന്നതാണെന്ന് ബുദ്ധിയുള്ള ആര്ക്കും തോന്നില്ല. കോണ്ഗ്രസുകാര് പറയുന്നത് കോണ്ഗ്രസുകാരന് ആയതുകൊണ്ടാണ് ഈ സൗജന്യം കൊടുത്തതെന്നാണ്. അങ്ങിനെയാണെങ്കില് ഇന്ത്യയിലെ ഏതെല്ലാം കോണ്ഗ്രസുകാര്ക്ക് ഈ മന്ത്രി വിമാനം കൊടുത്തിട്ടൂണ്ടെന്ന ലിസ്റ്റ് പുറത്തുവിടണം.
ഇത്രയും ദുരൂഹമായ യാത്രകള്ക്ക് പറയുന്ന ന്യായീകരണം സര്ക്കാരിന് ചെലവുണ്ടായില്ല എന്നാണ്. സര്ക്കാരിന് യാത്രാചെലവ് എന്ന നിലയില് ചെലവുണ്ടായില്ലായിരിക്കാം. പക്ഷേ പൊതുഖജനാവില് നിന്നും ഇത്തരത്തിലുള്ള ആനുകൂല്യങ്ങള് തരുന്ന ആളുകള്ക്ക് തിരിച്ച് പ്രത്യുപകാരം ചെയ്യുന്നു എന്നത് അഞ്ചുവര്ഷം കഴിയുമ്പോള് പുറത്തുവന്നേക്കാം.
പൊതുഖജനാവിന നഷ്ടം വന്നില്ല എന്നരീതിയിലുള്ള പ്രസ്താവന കൊണ്ട് ദുരൂഹ യാത്രകളുടെ ദുരൂഹത ഇല്ലാതാക്കാനാകില്ല. ഇതിന് മുഖ്യമന്ത്രി വ്യക്തമായ വിശദീകരണം നല്കണം. ഇന്നലെ മലപ്പുറത്ത് നിരവധി മന്ത്രിമാര് ഉണ്ടായിരുന്നു. അപ്പോ ആ മന്ത്രിമാരൊന്നും കഴിവില്ലാത്തവര് ആയതുകൊണ്ടാണോ താന് തന്നെ നേരിട്ട് പോകണമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. തിരുവനന്തപുരത്ത് ഇരുന്ന് കാര്യങ്ങള് ഏകോപ്പിക്കാന് കഴിയില്ലെന്ന് കരുതിയാണോ മലപ്പുറത്ത് പോയി ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതെന്നും ചോദിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാര്ത്തകള് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇന്ഡ്യ സഖ്യക്കാരായിട്ടുള്ള സിപിഐഎമ്മിനും കോണ്ഗ്രസിനും ശബരിമലയോട് ഇത്രയും വലിയ വിരോധം എന്താണെന്നാണ് ഭാരതീയ ജനതാപാര്ട്ടി ചോദിക്കാന് ആഗ്രഹിക്കുന്നത്. ഇന്ഡ്യ സഖ്യത്തിലെ ആര് അധികാരത്തില് ഇരുന്നാലും ശബരിമലക്ഷേത്രത്തെ തകര്ക്കാനുള്ള ആസൂത്രിതമായ ശ്രമം ഉണ്ടാകും. അതാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
കമ്യൂണിസ്റ്റുകള് ഭരണത്തിലിരുന്നപ്പോഴാണ് ആ ക്ഷേത്രം കൊള്ളയടിച്ച് ദ്വാരപാലകന്മാരുടെ ശില്പ്പങ്ങള് ഉള്പ്പെടെ കടത്തിക്കൊണ്ടുപോയത്. അതിനെ സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ കേസില് കുറ്റപത്രം പോലും ിതുവരെ സമര്പ്പിച്ചിട്ടില്ല. ഇത് പരസ്പരം സഹായിച്ച് ഇന്ഡ്യ സഖ്യത്തിലുള്ള തങ്ങളുടെ കൂട്ടുകാരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണോ യുഡിഎഫ് സര്ക്കാര് നടത്തിക്കൊണ്ടിരിക്കുന്നത് എന്നുള്ള സംശയമാണ് ഉയര്ന്നുവരുന്നത്.
ഏറ്റവും ഒടുവില് അയ്യപ്പഭക്തന്മാര്ക്ക് പ്രസാദം പോലും കൊടുക്കാതെ പതിനായിരക്കണക്കിന് ആളുകളെ അവരുടെ ക്ഷേത്രദര്ശനത്തിന്റെ താല്പ്പര്യം തന്നെ നശിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡല മകരവിളക്ക് തീര്ത്ഥാടനം ഏതാണ്ട് ഒരു മാസം ബാക്കി നില്ക്കേ അരവണ നിര്മ്മാണം പോലും പ്രതിസന്ധിയിലാണ്. അരവണപ്ലാന്റിലെ അറ്റകുറ്റപ്പണികളും ശുചീകരണവും പോലും നടന്നിട്ടില്ല. തീര്ത്ഥാടന കാലത്തിന് മുമ്പ് തന്നെ അരവണപ്ലാന്റ് പ്രവര്ത്തനക്ഷമം ആക്കേണ്ടതുണ്ട്.
ഇക്കാര്യം സര്ക്കാരിനും ദേവസ്വംബോര്ഡിനുമെല്ലാം അറിയാം. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനം 70 ലക്ഷത്തിന്റെ കരുതല്ശേഖരം ഉണ്ടാകണമെന്നായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയെന്താണ് ദേവസ്വം മന്ത്രിയോ മുഖ്യമന്ത്രിയോ അന്വേഷിച്ചോ? എന്തുകൊണ്ടാണ് കരുതല് ശേഖരത്തിന് വേണ്ടിയുള്ള ശ്രമങ്ങള് നടക്കാത്തത്.
മുഖ്യമന്ത്രി ഇക്കാര്യത്തില് എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോയെന്നും മുരളീധരന് ചോദിച്ചു. സര്ക്കാരിന് ഇക്കാര്യത്തില് ഉത്തരവാദിത്വം ഇല്ലെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ബോര്ഡിനെ കുറ്റപ്പെടുത്തി കൈ കഴുകുകയാണ്. ബോര്ഡ് ഫലപ്രദമായി ചെയ്യുന്നില്ല. ദേവസ്വംവകുപ്പിന് ബോര്ഡിന് മുകളില് ഒരു നിയന്ത്രണവും ഇല്ലെങ്കില് ഈ വകുപ്പ് എന്തിനാണെന്നും ചോദിച്ചു.
ദേവസ്വംബോര്ഡിനെ നിയന്ത്രിക്കാനും അവര്ക്ക് നിര്ദേശം നല്കാനുമുള്ള അധികാരം ദേവസ്വം വകുപ്പിനില്ലെങ്കില് പറയണം. ബോര്ഡിനെ പിന്നെ സര്ക്കാരില് ആരാണ് നിയന്ത്രിക്കുന്നത്. ഇതിനെല്ലാം മുകളലിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് മിനിസ്ട്രി ആരാണ് ? അവര് ആജോലി ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കണം. ശര്ക്കരസംഭരണത്തിലും വീഴ്ചയുണ്ടായി എന്നാണ്. കന്നിമാസ പൂജയ്ക്ക് കെട്ടു നിറയ്ക്കാന് നാളികേരം പോലും കിട്ടാതായെന്നാണ് വാര്ത്തകള്. ചുരുക്കത്തില് സര്ക്കാര് ശബരിമലയ്ക്കായി ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ദേവസ്വംബോര്ഡ് ഭരിക്കുന്നവരുടെ കറവപ്പശുവായിട്ടാണ് എല്ലാക്കാലത്തും കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോള് ആ പശു ഇടതുപക്ഷത്തിന്റെ തൊഴിത്തിലാണ് എന്നതാണോ പ്രശ്നം. ആ പശുവിനെ തൊഴുത്തു മാറ്റിക്കെട്ടിയാല് പ്രശ്നം തീരും എന്നതാണോ ഉദ്ദേശം.
ദേവസ്വം ബോര്ഡിന് മുകളിലുള്ള അധികാരമൊന്നും വേണ്ടസമയത്ത് ഉപയോഗിക്കാതെ ശബരിമലയെ തകര്ക്കാനുള്ള കഴിഞ്ഞ സര്ക്കാരിന്റെ നീക്കങ്ങള് വേറൊരു രീതിയില് മുന്നോക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിസ്മയസര്ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് സാധാരണ അയ്യപ്പഭക്തന്മാര്ക്ക് തോന്നിത്തുടങ്ങിയിട്ടുള്ളത്.
ശബരിമലയില് എത്തുന്ന അയ്യപ്പഭക്തര്ക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങള് ഒരുക്കാന് അവര്ക്ക് സുഗമമായി അവിടെ ദര്ശനം നടത്താന് അതിനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കാനുള്ള സൗകര്യം സര്ക്കാ ചെയ്യണമെന്നാണ് ഞങ്ങള് ആവശ്യപ്പെടുന്നത്. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അന്യസംസ്ഥാനങ്ങളില് നിന്നും വരുന്ന അയ്യപ്പഭക്തന്മാരോട് കേരളത്തിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നതിന് പകരം കഴിഞ്ഞ തവണ പന്തളത്ത് നിന്നും പമ്പയില് നിന്നും മാലയൂരി അയ്യപ്പഭക്തന്മാര് തിരിച്ചുപോയതിന് സമാനമായ സാഹചര്യം ആവര്ത്തിക്കാതിരിക്കാന് മുന്കയ്യെടുക്കാന് സര്ക്കാര് അടിയന്തിരമായ ശ്രമം നടത്തണം.







Comments