
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില് ഒരാളാണ് സോന നായര്. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന താരം ബിഗ് സ്ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന ചുരുക്കം അഭിനേത്രികളില് ഒരാള് കൂടിയാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തൂവല്ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമ എന്ന കഥാപാത്രത്തിലൂടെ ബിഗ്സ്ക്രീനില് അരങ്ങേറ്റം കുറിച്ച താരം, പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യ കൂടിയാണ് സോന. ലവ് കം അറേഞ്ച്ഡ് ആയിരുന്നു ഇവരുടേത്. തന്റെ കരിയറിന് ഏറ്റവുമധികം പിന്തുണ നല്കുന്നത് ഭര്ത്താവാണെന്ന് സോന പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ 30-ാം വിവാഹവാര്ഷികത്തിന്റെ സന്തോഷം സോഷ്യല് മീഡിയയിലൂടെ പങ്കിടുകയാണ് സോന നായര്. ചിരിയും ചെറിയ പിണക്കങ്ങളും എണ്ണമറ്റ ഉത്തരവാദിത്തങ്ങളും പരസ്പരധാരണയും സ്നേഹവും ഒട്ടേറെ മനോഹരമായ ഓർമ്മകളും നിറഞ്ഞ യാത്രയെന്നാണ് സോന നായര് കുറിച്ചിരിക്കുന്നത്.
‘‘സെപ്റ്റംബർ 22... അതെ, ഞങ്ങളുടെ ആ വലിയ ദിവസം... ഒന്നിച്ചു ചേര്ന്നതിന്റെ 30 വർഷങ്ങൾ...ചിരിയും ചെറിയ പിണക്കങ്ങളും എണ്ണമറ്റ ഉത്തരവാദിത്തങ്ങളും പരസ്പരധാരണയും സ്നേഹവും ഒട്ടേറെ മനോഹരമായ ഓർമ്മകളും നിറഞ്ഞ യാത്ര...ഈ മനോഹരമായ യാത്രയ്ക്കും, ഈ മികച്ച വർഷങ്ങളിലുടനീളം ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നു...നമുക്ക് ഒരുമിച്ച് ഇനിയും സന്തോഷകരമായ ഒട്ടേറെ വർഷങ്ങൾ ദൈവം നൽകി അനുഗ്രഹിക്കട്ടെ...ഒരുമിച്ചുള്ള 30 വർഷങ്ങൾ... ഇനിയുമേറെക്കാലം മുന്നോട്ട്...’’ എന്നാണ് ഉദയൻ അമ്പാടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സോന നായര് കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും സഹപ്രവര്ത്തകരും ആരാധകരും താരദമ്പതിമാര്ക്ക് ആശംസയും സ്നേഹവും സോഷ്യല് മീഡിയ കമന്റുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.







Comments