
നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെ വിവാഹാഘോഷങ്ങളുടെ വിശേഷങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
വിവാഹത്തിന്റെ ചടങ്ങുകള്ക്ക് മുന്നോടിയായി നടന്ന സംഗീത് നൈറ്റിലെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സംഗീതില് വധു അഹാനയ്ക്കൊപ്പം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് സഹോദരിമാരായ ദിയ കൃഷ്ണ, ഹന്സിക കൃഷ്ണ എന്നിവരുടെ ലുക്കുകളാണ്.
റോയല് ക്ലാസിക് തീമിലൊരുക്കിയ വേദിക്ക് അനുയോജ്യമായ വിധം കടും ചുവപ്പ് നിറത്തിലുള്ള ഡിസൈനര് വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ സ്റ്റൈലിഷ് ഫോട്ടോകള് നിമിഷനേരം കൊണ്ടാണ് സോഷ്യല് മീഡിയയില് വൈറലായത്. അമ്മൂസ് സംഗീത് നൈറ്റ് എന്നായിരുന്നു ചിത്രങ്ങള് പങ്കിട്ടുകൊണ്ട് ദിയ കുറിച്ചത്. അതേസമയം റെഡ് എന്നായിരുന്നു ഹന്സികയുടെ ക്യാപ്ഷന് .
പത്ത് വര്ഷത്തോളം നീണ്ട അൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് അഹാനയും നിമിഷും ഒന്നിച്ചത്. സെപ്റ്റംബര് 13-ന് താജ് കോവളത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. തുടര്ന്ന് സെപ്റ്റംബര് 15-ന് ചലച്ചിത്ര രംഗത്തെ പ്രമുഖര്ക്കായി വിപുലമായ വിവാഹ സല്ക്കാരവും സംഘടിപ്പിച്ചിരുന്നു.







Comments