
അമ്മ തനൂജയ്ക്ക് പിറന്നാള് ആശംസകള് നേര്ന്ന് നടി കജോള്. അമ്മയ്ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചാണ് താരം ആശംസ അറിയിച്ചത്.
ഒജിയ്ക്ക് (ഒറിജിനല്) പിറന്നാള് ആശംസകള്. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. ഏറ്റവും മികച്ച അധ്യാപിക, ലോകത്തിലെ ഏറ്റവും മികച്ച പുഞ്ചിരി. എപ്പോഴും എന്നേക്കും സ്നേഹിക്കുന്നു. ഇനി നിങ്ങള്ക്ക് ആ 83 എന്റെ മുഖത്തേക്ക് ഔദ്യോഗികമായി വലിച്ചെറിയാം എന്നായിരുന്നു കജോള് കുറിച്ചത്.
റൂള് ബ്രേക്കര്, ഫാഷന്ഐക്കണ്, ട്രെന്ഡ്സെറ്റര്, റെഡ് ലിപ്സ്റ്റിക് ലേഡി, എക്കാലത്തെയും മികച്ച അമ്മ എന്നീ ഹാഷ്ടാഗുകളും താരം ചേര്ത്തിട്ടുണ്ട്. സെലിബ്രിറ്റികള് ഉള്പ്പെടെ നിരവധിപേരാണ് പോസ്റ്റിന് താഴെ പിറന്നാള് ആശംസ അറിയിച്ച് കമന്റ് ചെയ്യുന്നത്.







Comments