
തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് അനുവദിക്കുന്ന നികുതി ഇളവിന്റെ പരിധി 7 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തിയതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയ ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്ക് നേരത്തെ 7 ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിനായിരുന്നു മോട്ടോർ വാഹന നികുതി ഇളവ് ലഭിച്ചിരുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലാണ് ഇളവ് പരിധി 15 ലക്ഷം രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്.
ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് 2022ലെ ഉത്തരവ് തിരുത്തി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും മന്ത്രി വ്യക്തമാക്കി.







Comments