
കൊച്ചി: മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും. കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി.
അതിനിടെ, മെസ്സി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിർണായക രേഖകൾ ശേഖരിച്ചു. 2025 ഒക്ടോബർ 17ന് ചേർന്ന യോഗത്തിലാണ് ഫണ്ടുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം ഉണ്ടായത്. ഫണ്ട് ലഭ്യമാണെന്ന് യോഗത്തെ അറിയിച്ചത് എറണാകുളം ജില്ലാ കളക്ടറാണ്. സി.എസ്.ആർ സ്പോൺസർഷിപ്പിനൊപ്പം ഫണ്ടിന്റെ കാര്യവും യോഗത്തിൽ അറിയിച്ചിരുന്നു. കായിക വകുപ്പ് സെക്രട്ടറിയുടെ യോഗ മിനുട്സിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മെസ്സി തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ സർക്കാരിന് മേൽ ചുമത്തി തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമമെന്നാണ് റിപ്പോർട്ട്. നീക്കങ്ങളെല്ലാം സർക്കാർതലത്തിലായിരുന്നെന്നും സ്പോൺസറാകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് തന്നെ സമീപിച്ചത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ മൊഴി നൽകിയിരുന്നു.







Comments