
സംഗീതലോകത്തിന് വലിയൊരു നൊമ്പരം നല്കിയാണ് ഭാവഗായകന് പി.ജയചന്ദ്രന് കഴിഞ്ഞ ജനുവരിയില് വിടപറഞ്ഞത്. മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കി, അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് ജയചന്ദ്രന് വിടവാങ്ങിയത്. സംഗീതാസ്വാദകാര്ക്ക് മാത്രമല്ല ഗായകര്ക്കും ജയചന്ദ്രന്റെ നഷ്ടം എന്നുമൊരു തീരാവേദനയാണ്.
ഇപ്പോഴിതാ ഭാവഗായകനെ ഓര്ത്ത് ഒരു ത്രോബാക്ക് വീഡിയോ പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്. താന് ഈണമിട്ട ഒരു കുഞ്ഞ് പാട്ടിനായി പി.ജയചന്ദ്രനെ കാണാന് പോയതിന്റെ വീഡിയോയാണ് സിതാര പങ്കിട്ടിരിക്കുന്നത്.
‘‘ചില ഓർമ്മകൾ മനസ്സിൽ നിറവിനൊപ്പം ഒരു വിങ്ങലും , ശൂന്യതയും തരും... അങ്ങനെ ഒരു ഓർമയാണ് ഈ കാണുന്നത്... ഞാൻ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിൽ, ഭാവഗായകന്റെ ശബ്ദം ചേർത്ത് വയ്ക്കാൻ പോയ ഒരുനാൾ...പതിവുപോലെ ഒരു കൊച്ചുകുഞ്ഞിന്റെ പിടിവാശികളും, ഒരു മഹാഗുരുവിന്റെ ആഴവും ഒരുമിച്ച് അനുഭവിക്കാവുന്ന ദിവസങ്ങളിൽ ഒന്ന്, ജയേട്ടൻ എന്ന ആ ഒരു ഇടം... ഇതിലെ ആ അവസാന ചിരി, ജീവനുള്ള കാലം വരെ ഞാൻ ഒരു അനുഗ്രഹം പോലെ ചേർത്ത് വയ്ക്കും...’’ എന്ന് കുറിച്ചാണ് പി.ജയചന്ദ്രനൊപ്പമുള്ള വീഡിയോ സിതാര പങ്കിട്ടിരിക്കുന്നത്. ഈ ത്രോബാക്ക് വീഡിയോയുടെ താഴെ ‘അന്നും എന്നും പ്രിയപ്പെട്ട ജയേട്ടൻ...അതെന്റെ വരികളായിരുന്നു...’ എന്നാണ് സിതാരയുടെ ഭര്ത്താവ് ഡോ. സജീഷ് കമന്റായി നല്കിയിരിക്കുന്നത്. അതിനു മറുപടിയായി ‘ആര്ദ്രമാം ആത്മാവിന് അനുയാത്ര...’ എന്നും സിതാര കുറിച്ചിട്ടുണ്ട്.







Comments