
മലയാളത്തില് ഏറ്റവും കൂടുതല് ആരാധകരുള്ള താരപുത്രിമാരില് മുന്പന്തിയിലാണ് മീനാക്ഷി ദിലീപ് ജനിച്ച നാള് മുതല് സെലിബ്രിറ്റി ഇമേജുള്ള താരം ജീവിതത്തിലെ വലിയ പ്രതിസന്ധികളിലും അച്ഛനൊപ്പം നിന്ന മകള് കൂടിയാണ്. അമ്മയായ മഞ്ജുവാര്യരും അച്ഛന് ദിലീപും തമ്മില് വേര്പിരിഞ്ഞപ്പോഴും മീനാക്ഷി അച്ഛനൊപ്പമാണ് പോകാന് തീരുമാനിച്ചത്. അന്നു തൊട്ട് ഇന്നോളം അച്ഛന്റെ കരുത്തും ശക്തിയുമാണ് മീനൂട്ടി. സിനിമയോടോ വെള്ളിത്തിരയോടോ ഒരു താത്പര്യവും കാണിക്കാത്ത മീനാക്ഷി എം.ബി.ബി.എസ് നേടി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യമാധവന്റെ ലക്ഷ്യ ബ്രാന്ഡിന്റെ മോഡലായി പലപ്പോഴും മീനാക്ഷി തിളങ്ങിയിട്ടുണ്ട്. എന്നാല് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഉറ്റ സുഹൃത്തും അഭിനേത്രിയുമായ നമിതയുടെ പുതിയ സാരിബ്രാന്ഡായ ‘നമ്മ ദേസി’യിലാണ് മീനാക്ഷി തിളങ്ങുന്നത്. നമിതയ്ക്കൊപ്പമുള്ള തന്റെ ചിത്രങ്ങള് ഇക്കഴിഞ്ഞ ദിവസം മീനാക്ഷി പങ്കിട്ടിരുന്നു.
ഇപ്പോഴിതാ പച്ച പട്ടുസാരിയില് തിളങ്ങുന്ന തന്റെ പുതിയ ചിത്രങ്ങള് പങ്കിടുകയാണ് മീനാക്ഷി. ‘നമ്മ ദേസി’യുടെ പുതിയ കളക്ഷനായ ബനാറസി സാരിയിലാണ് മീനാക്ഷി തിളങ്ങുന്നത്. മീനാകാരി, അഡാ വർക്കുകൾ എന്നിവയാൽ അലങ്കരിച്ച, അതിമനോഹരമായ കടും പച്ച നിറത്തിലുള്ള ബനാറസി സിൽക്ക് സാരിയാണിത്. സാരിയുടെ സമ്പന്നമായ പച്ച നിറത്തിന് മിഴിവേകിക്കൊണ്ട് മനോഹരമായൊരു സാറ്റിൻ ബോർഡറുമുണ്ട്. ആഡംബരമായ സാരിയില് ഒരു ദേവകന്യകയെപ്പോലെയാണ് മീനാക്ഷി തിളങ്ങുന്നത്.







Comments