
ജന്മദിനത്തില് ആശംസകള് നേര്ന്ന ആരാധകര്ക്കും സുഹൃത്തുക്കള്ക്കും വൈകാരികമായ കുറിപ്പിലൂടെ നന്ദി അറിയിച്ച് ഗായിക റിമി ടോമി. ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പോസ്റ്റിലൂെടയാണ് തനിക്ക് ലഭിച്ച അളവറ്റ സ്നേഹത്തിന് റിമി നന്ദി രേഖപ്പെടുത്തിയത്.
'ആശംസകള് കണ്ടപ്പോള് സത്യത്തില് എന്റെ കണ്ണുനിറഞ്ഞുപോയി. മെസ്സേജ് ബോക്സ് മുഴുവന് നിങ്ങളുടെ സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സ്നേഹത്തിന് മുന്നില് എന്ത് പറയണമെന്നറിയില്ല, ഒരുപാട് നന്ദി,' എന്ന് റിമി കുറിച്ചു.
'നിങ്ങള് വെറുമൊരു ആരാധകര് മാത്രമല്ല, എന്റെ കുടുംബവും എന്റെ തന്നെ ഒരു ഭാഗവുമാണ്,' എന്ന് പറഞ്ഞ റിമി, ആശംസകള് നേര്ന്ന സുഹൃത്തുക്കള്ക്കും പോസ്റ്റുകളും സ്റ്റോറികളും പങ്കുവെച്ച എല്ലാവര്ക്കും പ്രത്യേക നന്ദിയും അറിയിച്ചു.
സെയ്ഷെല്സില് ആയിരുന്നു റിമി ഇത്തവണത്തെ പിറന്നാള് ആഘോഷിച്ചത്.അവിടെ നിന്നുളള മനോഹര ചിത്രങ്ങളും റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.







Comments